Russia Ukraine War : 'കയ്യിൽ പണമില്ല, പടിഞ്ഞാറൻ യുക്രൈനിലേക്ക് പോകാനാവാത്ത അവസ്ഥ'
'ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാനാവുന്നില്ല', ഇന്ത്യ ആവശ്യപ്പെട്ട പ്രകാരം പടിഞ്ഞാറൻ യുക്രൈനിലേക്ക് പോകാനാവാത്ത അവസ്ഥയിലാണെന്ന് തെക്ക്-കിഴക്കൻ പ്രദേശമായ സാപ്പൊറേഷ്യയിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട്
ലോകത്തെ ആശങ്കയിലാക്കി റഷ്യ (Russia), യുക്രൈനിൽ (Ukraine) സൈനിക നടപടി ആരംഭിച്ച സാഹചര്യത്തിൽ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ (India). റഷ്യ- യുക്രൈൻ വിഷയത്തിൽ ( Russia Ukraine Crisis ) ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്നാണ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചത്. വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗാണ് ഇന്ത്യ സ്വീകരിക്കുന്ന നിലപാട് അറിയിച്ചത്. നിലവിൽ ഒരു രാജ്യത്തിനൊപ്പവും ഇന്ത്യ ചേരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ സഹമന്ത്രി അറിയിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ യോഗങ്ങളിലും ഇന്ത്യ നേരത്തെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുടെ സഹായവും ഇന്ത്യ അഭ്യർത്ഥിച്ചു. വിദേശകാര്യമന്ത്രാലയവും വ്യോമയാനമന്ത്രാലയവും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികളറിയിച്ചു. റഷ്യൻ ആക്രമണത്തിനു ശേഷമുള്ള സാഹചര്യവും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ശ്രമിക്കണമെന്ന് ഇന്ത്യയിലെ യുക്രൈൻ അംബാസഡർ ഇഗോർ പോളികോവ് ആവശ്യപ്പെട്ടു. രാജ്യം നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് യുക്രൈൻ അഭ്യർത്ഥന. യുദ്ധസാഹചര്യത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ മടക്കമാണ് രാജ്യത്തിന് വലിയ ആശങ്കയായിരിക്കുന്നത്. യുദ്ധം തുടങ്ങിയതിനാൽ യുക്രൈയിൻ വിമാനങ്ങൾക്ക് അനുമതി നൽകുന്നില്ല. ഫ്ലൈറ്റുകൾ റദ്ദാക്കുന്നതും വിമാനത്താവളങ്ങൾ അടച്ചതും പൌരൻമാരെ തിരികെയെത്തിക്കുന്നതിന് തിരിച്ചടിയാകുകയാണ്. നേരത്തെ എയർ ഇന്ത്യ വിമാനം ഇറങ്ങേണ്ടിയിരുന്ന ബോറിസ്പിൽ വിമാനത്താവളത്തിൽ റഷ്യൻ ആക്രമണമുണ്ടായിരുന്നു. ബെലാറഷ്യൻ സൈന്യവും ഈ ആക്രമണത്തിൽ പങ്കെടുത്തുവെന്നാണ് വിവരം. ഈ സാഹചര്യത്തിൽ എയർ ഇന്ത്യയുടെ യുക്രൈയിനിലേക്കുള്ള രണ്ടാമത്തെ പ്രത്യേക വിമാനത്തിന് കീവിൽ ലാൻഡ് ചെയ്യാതെ മടങ്ങേണ്ടി വന്നു.
രണ്ട് ലക്ഷം സൈനികര്‍ മാത്രമാണ് യുക്രൈന് ഉള്ളത്. എന്നാല്‍ റഷ്യക്ക് 8.5 ലക്ഷം സൈനികര്‍ യുദ്ധമുഖത്തും റിസര്‍വായി 20 ലക്ഷം
സൈനികരും ഉണ്ട്
ലോകരാജ്യങ്ങളുടെ സമാധാന ശ്രമങ്ങളും ഭീഷണികളും വകവെക്കാതെ, ലോകത്തെ ആശങ്കയിലാക്കി യുക്രൈനിൽ (Ukraine) റഷ്യ (Russia) നടത്തുന്നത് വളഞ്ഞിട്ട് ആക്രമണം. വ്യോമാക്രമണത്തിന് ഒപ്പം കരമാർഗവും റഷ്യൽ സേന യുക്രൈനിലേക്ക് പ്രവേശിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ആദ്യ ദിവസമുണ്ടായ ആക്രമണങ്ങളിൽ 7 പേർക്ക് ജീവഹാനിയുണ്ടായി. ഒഡേസയിൽ ആറ് പേരും തലസ്ഥാനമായ കീവിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ ഒരാളുമാണ് കൊല്ലപ്പെട്ടതെന്നാണ് യുക്രൈൻ സ്ഥിരീകരിച്ചത്.
രാവിലെ അഞ്ചുമണിയോടെ (ഇന്ത്യൻ സമയം എട്ടര)യാണ് യുക്രൈനിൽ റഷ്യൻ ആക്രമണം ആരംഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ യുദ്ധപ്രഖ്യാപനത്തോടെയാണ് സൈനിക നടപടിയുണ്ടായത്. മണിക്കൂറുകള്‍ക്കുള്ളില്‍ കര, വ്യോമ മാര്‍ഗങ്ങളിലൂടെ റഷ്യ യുക്രൈനെ ആക്രമിച്ചു. പുലർച്ചെ കിഴക്കന്‍ യുക്രൈവ് വഴിയും സഖ്യരാജ്യമായ ബലാറസുമായി ചേര്‍ന്നുമായിരുന്നു ആക്രമണം. രണ്ടുലക്ഷം സൈനികരെയാണ് യുദ്ധഭൂമിയില്‍ റഷ്യ സജ്ജരാക്കിയത്. വ്യോമ മാര്‍ഗമുള്ള പട ആദ്യം യുദ്ധം ആരംഭിച്ചു. സമാന്തരമായി യുക്രൈനിലെ ഡോൺബാസിലേക്ക് റഷ്യൻ സൈന്യവും കടന്നു.
തലസ്ഥാനമായ കീവിൽ ആറിടത്ത് മിസൈല്‍ ആക്രമണമുണ്ടായി. യുക്രൈൻ നഗരമായ ക്രമറ്റോസ്കിലും വ്യോമാക്രമണം നടന്നു. വിറങ്ങലിച്ച യുക്രൈനെ കരമാര്‍ഗവും റഷ്യ ശക്തമായി ആക്രമിച്ചു. സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈലാക്രമണമുണ്ടായതോടെ വ്യോമതാവളങ്ങളെല്ലാം അടച്ചു.