Kharkiv: നിർത്താതെ ബോംബാക്രമണത്തിന്റെ ശബ്ദം, കാർകീവിൽ നിന്ന് മലയാളി വിദ്യാർത്ഥി
ആരും പുറത്തിറങ്ങുന്നില്ല. പ്രദേശവാസികളടക്കം ബങ്കറുകളിലാണെന്ന് കാർകീവിൽ നിന്നുള്ള മലയാളി വിദ്യാർത്ഥി അഷ്ഫിന ഷംസീർ. ഇന്നത്തേക്ക് കൂടിയേ ഭക്ഷണം ബാക്കിയുള്ളൂ എന്നും ക്ലോറിൻ വെള്ളം കുടിച്ചാണ് കഴിയുന്നതെന്നും ഇനിയും ക്ലോറിൻ വെള്ളം കുടിക്കേണ്ടി വന്നാൽ ശാരീരികപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും കാസർകോട് സ്വദേശിയായ വിദ്യാർത്ഥിനി അഷ്ഫിന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.