വിശ്വാസികളെ വിളിച്ചുകൂട്ടി ആൾദൈവം; തല്ലിയോടിച്ച് പൊലീസ്
പ്രധാനമന്ത്രി രാജ്യത്തൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ഇപ്പോഴും പലരും വീട്ടിലിരിക്കാൻ തയാറായിട്ടില്ല. ഇതാ ഉത്തർപ്രദേശിൽ നിന്നുള്ള ദൃശ്യങ്ങൾ നോക്കൂ. സ്വയം ആൾ ദൈവമായി വേഷം കെട്ടിയ യുവതി പൊതുസ്ഥലത്ത് വിശ്വാസികളെ വിളിച്ചുകൂട്ടുകയാണ്. ഇത് തടയാൻ ശ്രമിച്ച പൊലീസിന് നേരെ വാൾ ചൂണ്ടിയാണ് ഇവരുടെ പ്രതിഷേധം. ഒടുവിൽ പൊലീസ് ലാത്തിച്ചാർജ് നടത്തിയാണ് എല്ലാവരെയും സ്ഥലത്ത് നിന്നും ഓടിച്ചത്.