അട്ടാരി-വാഗാ അതിർത്തിയിലെ ഇന്ത്യാ പാക് സെെനികരുടെ മയിൽ നൃത്തം; കാണാം വജ്രജയന്തി യാത്ര|Vajra Jayanti Yatra
ഒന്നായി പുലർന്ന്, പിന്നെ രണ്ടായി വിഭജിച്ച് പരസ്പരം പൊരുതിയ രാഷ്ട്രങ്ങളുടെ അതിർത്തി സഞ്ചാരികളിലേക്ക് പകരുന്ന വികാരമെന്താണ്? വാഗയിൽ വജ്രജയന്തി യാത്രാസംഘം
പാറാവുകാരനില്ലാത്ത ഒഴിഞ്ഞ തീവണ്ടിയാപ്പീസുകൾ ഓരോ യാത്രികന്റേയും വിങ്ങലാണ്. അത്തരത്തിൽ ഏറെ സ്റ്റേഷനുകൾ ഇന്ത്യൻ അതിർത്തിയിലുടനീളം കാണാം. വിഭജനത്തിനും വേർപാടുകൾക്കുമിടയിൽ വിലാപം പോലൊരു തീവണ്ടിയാപ്പീസാണ് പഞ്ചാബിൽ ഇന്ത്യ-പാക് അതിർത്തിക്കടുത്തുള്ള അട്ടാരിയിൽ വജ്രജയന്തി യാത്രാസംഘം കണ്ടത്. ഇന്ത്യൻ അതിർത്തിയിലെ അവസാന റെയിൽവേ സ്റ്റേഷൻ കടന്ന് അവരെത്തിയത് വാഗ അതിർത്തിയിലേക്കായിരുന്നു. ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങിനെത്തിയ എൻസിസി കേഡറ്റുകൾ പറയുന്നു, ഒന്നായി പുലർന്ന് പിന്നെ രണ്ടായി വിഭജിച്ച് പരസ്പരം പൊരുതിയ രാഷ്ട്രങ്ങളുടെ അതിർത്തി സഞ്ചാരികളിലേക്ക് പകരുന്ന വികാരമെന്താണ്?