ഫോര്‍വേഡ് മെസേജുകളുടെ വസ്തുത പരിശോധിക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

സെര്‍ച്ച് ദി വെബ് എന്ന സംവിധാനത്തിലൂടെ ഫോര്‍വേഡ് ചെയ്തുവരുന്ന സന്ദേശങ്ങളുടെ വസ്തുത ഇന്റര്‍നെറ്റില്‍  നേരിട്ട് പരിശോധിക്കാനാകുന്ന ഫീച്ചറുമായി വാട്സ്ആപ്പ്. അഞ്ച് തവണയില്‍ കൂടുതല്‍ ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ക്ക് ഒപ്പം ഇനി മുതല്‍ ഒരു മാഗ്നിഫൈയിംഗ് ഗ്ലാസിന്‍റെ ചിഹ്നവും ഉണ്ടാകും. ലഭിക്കുന്ന സന്ദേശത്തിന്‍റെ ആധികാരികതയും വസ്തുതയും പരിശോധിക്കാന്‍ ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിളിലേക്ക് പോകും. ഈ റിസൾട്ടുകള്‍ പരിശോധിച്ച് ഉപയോക്താവിന് തന്നെ സന്ദേശത്തിന്‍റെ വസ്തുത മനസിലാക്കാം. 

First Published Aug 5, 2020, 4:30 PM IST | Last Updated Aug 5, 2020, 4:44 PM IST