മുഖാവരണത്തിന് പുറമെ പ്രതിരോധമറ: ജൂനിയര്‍ ഡോക്ടര്‍മാരുടെ കണ്ടെത്തലിന് ഡിമാന്‍ഡ്

കൊവിഡ് രോഗികളെ ചികിത്സിക്കുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന പുത്തന്‍ പ്രതിരോധമറ തയ്യാറാക്കിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ഡോക്ടര്‍മാര്‍. മുഖാവരണം, ഗോഗിള്‍സ് എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാകവചം ഉണ്ടെങ്കിലും ചികിത്സയില്‍ കഴിയുന്നവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേയ്ക്ക് തെറിക്കുന്ന സ്രവങ്ങള്‍ മുഖാവരണത്തിലും മറ്റും പറ്റിപ്പിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് പരിഹരിക്കാന്‍ ശ്വാസകോശരോഗ വിഭാഗത്തിലെ മൂന്നാംവര്‍ഷ പി.ജി. വിദ്യാര്‍ഥി ഡോ. മുഹമ്മദിന് തോന്നിയ ആശയമാണ് സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ പ്രാവര്‍ത്തികമായത്.
 
First Published Mar 30, 2020, 3:36 PM IST | Last Updated Mar 30, 2020, 3:36 PM IST