രോഗികള്‍ക്ക് ലക്ഷണമില്ല, പലര്‍ക്കും രോഗകാരണമറിയില്ല; എന്നിട്ടും ചെന്നൈ ജനത കൂട്ടത്തോടെ തെരുവില്‍

48 മണിക്കൂറിനിടെ 250ഓളം രോഗബാധിതരുണ്ടായ ചെന്നൈയില്‍ 60 ശതമാനത്തിനും രോഗലക്ഷണമില്ല. രോഗകാരണം പോലുമറിയാത്തവരാണ് ഏറെയും. എന്നിട്ടും, പൊലീസിനോട് നേരിട്ട് വാക്കേറ്റത്തിലേര്‍പ്പെട്ട്, യാതൊരു നിയന്ത്രണവും പാലിക്കാതെ തെരുവിലിറങ്ങുകയാണ് ജനം. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പൊലീസുകാര്‍ക്കും അടക്കം കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്കാണ് രോഗബാധ കൂടുതല്‍. ഇതൊന്നും ഗൗനിക്കാതെയുള്ള ജനങ്ങളുടെ പെരുമാറ്റം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ചെന്നൈയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.
 
First Published Apr 30, 2020, 5:02 PM IST | Last Updated Apr 30, 2020, 5:02 PM IST