'പാക് അതിര്‍ത്തിയില്‍ നിന്നും കൂടുതല്‍ വെട്ടുകിളി സംഘം ഇന്ത്യയിലേക്ക്'; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ആശങ്കയിൽ

ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്ക് ഭീഷണിയായ വെട്ടുകിളി സംഘം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും എത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത മാസം പകുതിയോടെ പാക് അതിര്‍ത്തിയില്‍ നിന്നും കൂടുതല്‍ വെട്ടുകിളി സംഘം ഇന്ത്യയിലേക്ക് എത്തുമെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് മൂലം ഭക്ഷ്യസുരക്ഷക്കും ഇവ ഭീഷണിയാണ്. അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ദില്ലിയില്‍ നിന്ന് അഞ്ജുരാജ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 
First Published May 29, 2020, 8:17 PM IST | Last Updated May 29, 2020, 8:17 PM IST