'മുഖം ചുവന്ന് തടിച്ചു,പക്ഷേ ഇതെന്റെ ജോലിയാണ്'; കൊറോണ വാര്‍ഡിലെ ദുരിതം പറഞ്ഞ് നഴ്‌സ്

ഇറ്റലിയിലെ മിലന്‍സ് ഗ്രോസെറ്റോ ആശുപത്രിയില്‍ ജോലി ചെയ്യുന്ന എലീസ ബൊനാരി എന്ന 23 കാരിയായ  നഴ്‌സാണ് ഒരു സെല്‍ഫി പങ്കുവെച്ച് കൊവിഡ് 19 വാര്‍ഡിലെ തന്റെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. മുഖം ചുവന്ന് തടിച്ച് പാടുകളോട് കൂടിയുള്ള ചിത്രമാണ് എലീസ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്. സുരക്ഷാകവചമായി ധരിക്കുന്ന കോട്ട് വളരെയധികം ചൂടുള്ളതാണെന്നും വിയര്‍ക്കുന്നുവെന്നും ഇവര്‍ പറയുന്നു. വീട്ടില്‍ തന്നെ നിരീക്ഷണത്തിലിരിക്കാമെങ്കിലും തനിക്ക് ജോലി ചെയ്യേണ്ടതുണ്ടെന്നും ഇതെല്ലാം അതിന്റെ ഭാഗമാണെന്നും പോസ്റ്റില്‍ അവര്‍ പറയുന്നു.

First Published Mar 11, 2020, 9:02 PM IST | Last Updated Mar 11, 2020, 9:02 PM IST