രാത്രി ഒരുമണിക്ക് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ പൊലീസിന്റെ സ്‌നേഹാദരം; അനുഭവം പങ്കുവെച്ച് യുവതി
ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് ഭീതി വിതച്ച് പടര്‍ന്ന് പിടിക്കുകയാണ്. ദുബൈയിലെ ഒരിന്ത്യന്‍ ഡോക്ടറുടെ അനുഭവം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം എന്നത്തേയും പോലെ രാത്രി ഒരുമണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അയേഷ സുല്‍ത്താന എന്ന ഹൈദരബാദുകാരി ഡോക്ടര്‍. പെട്ടെന്നാണ് ദുബൈ പൊലീസ് അവരുടെ വാഹനം തടഞ്ഞുനിര്‍ത്തിയത്. ഡോക്ടറാണെന്ന് തെളിയിക്കുന്ന രേഖകളുമായി പുറത്തിറങ്ങയപ്പോള്‍ പൊലീസുകാരന്‍ പരിശോധിക്കുകയല്ല, പകരം സല്യൂട്ട് ചെയ്യുകയാണ് ചെയ്തത്.
ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് ഭീതി വിതച്ച് പടര്‍ന്ന് പിടിക്കുകയാണ്. ദുബായിലെ ഒരിന്ത്യന്‍ ഡോക്ടറുടെ അനുഭവം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം രാത്രി ഒരുമണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അയേഷ സുല്‍ത്താന എന്ന ഹൈദരബാദുകാരി ഡോക്ടര്‍. പെട്ടെന്നാണ് ദുബായ് പൊലീസ് അവരുടെ വാഹനം തടഞ്ഞുനിര്‍ത്തിയത്. ഡോക്ടറാണെന്ന് തെളിയിക്കുന്ന രേഖകളുമായി പുറത്തിറങ്ങിയപ്പോള്‍ പൊലീസുകാരന്‍ പരിശോധിക്കുകയല്ല, പകരം സല്യൂട്ട് ചെയ്യുകയാണ് ചെയ്തത്.