'പ്രവാസികള് വന്നാല്‍ ഇടിനാശോം വെള്ളപ്പൊക്കോം ഉണ്ടാവുമെന്നാണ് സുപ്രീംകോടതി പോലും പറയുന്നത്..'

വേറേ ജോലി നോക്കാനാണ് ദുബായിലെ തൊഴിലുടമ പറയുന്നതെന്നും പ്രവാസികളെ നെഞ്ചോട് ചേര്‍ക്കുന്നതായി എല്ലാവരും പറയുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും ദുബായിയില്‍ നിന്ന് രവീന്ദ്രന്‍. ആജന്മ ശത്രുവായ പാകിസ്ഥാന്‍ പോലും പ്രവാസികളെ രാജ്യത്തെത്തിക്കാന്‍ നടപടി സ്വീകരിക്കുമ്പോള്‍ ഇന്ത്യ മാത്രം ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും മാനസികസമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണ് തങ്ങളെന്നും രവീന്ദ്രന്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസ് 'കരകയറാന്‍' പരിപാടിയില്‍ രമേശ് ചെന്നിത്തല മറുപടി പറഞ്ഞു.
 
First Published Apr 15, 2020, 6:23 PM IST | Last Updated Apr 15, 2020, 6:22 PM IST