പ്രഖ്യാപനങ്ങള്‍ പാഴായി; കൊവിഡിന്റെ രണ്ടാം വരവിലും ചൈനയില്‍ ഇറച്ചി മേളയും ആള്‍ക്കൂട്ടവും
കൊവിഡ് 19 മഹാമാരിക്കിടെ ഇത്തവണയും രാജ്യത്തെ ഏറ്റവും വലിയ പട്ടിയിറച്ചി മേള ചൈനയിലെ യുലിനില്‍ മുടങ്ങാതെ ആരംഭിച്ചു. ജൂണ്‍ 21 മുതല്‍ 30 വരെയാണ് മേള. പേ വിഷബാധയ്ക്കും കോളറയ്ക്കും കൂടുതല്‍ സാധ്യതയുള്ളതിനാല്‍ നായ്ക്കളെ വില്‍ക്കുന്നതിന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിരുന്നു. വന്യമൃഗങ്ങളുടെ ഇറച്ചിക്കൊപ്പം ലിച്ചി, മദ്യം എന്നിവയും ഈ ഫെസ്റ്റിവലിലെ വിഭവങ്ങളാണ്. വേനല്‍ക്കാലത്ത് പട്ടിയിറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതെന്നാണ് പാരമ്പര്യമായുള്ള ഇവരുടെ വിശ്വാസം.