ആദിയെ പൂർണ്ണമനസ്സോടെ സ്വീകരിച്ച് ഇഷിത - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

ആദി മഹേഷിന്റെ മകനാണെന്ന് തിരിച്ചറിഞ്ഞ് ഇഷിത വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നു . പിറ്റേന്ന് തിരിച്ചെത്തിയ ഇഷിത ചിപ്പിയെ സ്കൂളിലാക്കി ആശുപത്രിയിലേയ്ക്ക് പോകുന്നു . തിരക്കുകളെല്ലാം കഴിഞ്ഞ ശേഷം ഇഷിത രചനയെ ഫോൺ ചെയ്യുന്നു . ആദി തന്റെ മകനാണെന്നും അവൻ ഒരുനാൾ താൻ ആണ് അവന്റെ അമ്മയെന്ന് തിരിച്ചറിയുമെന്നും പറഞ്ഞ് ഇഷിത രചനയെ വെല്ലുവിളിക്കുന്നു . അതോടൊപ്പം ആദിയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത് ആകാശ് ആണെന്ന് തെളിയിക്കുന്ന വീഡിയോയും രചനയ്ക്ക് അയച്ചു കൊടുത്തു. അത് നോക്കി കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാനും ഇഷിത രചനയോട് പറഞ്ഞു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

Share this Video

ഇഷിത അയച്ച വീഡിയോ കണ്ട് ആദിയെ ഇടിച്ച് കൊല്ലാൻ നോക്കിയത് ആകാശിന്റെ കാർ തന്നെ ആണെന്ന് തിരിച്ചറിയുകയാണ് രചന. അങ്ങനെ ആകാശിന്റെ കള്ളത്തരങ്ങൾ തിരിച്ചറിഞ്ഞ രചന കാര്യങ്ങൾ മനസ്സിലാക്കി ആകാശിനെ ചോദ്യം ചെയ്യുന്നു . താൻ മനഃപൂർവ്വം ഇടിച്ച് കൊല്ലാൻ നോക്കിയത് അല്ലെന്നും , അന്ന് മദ്യപിച്ച് ഓവറായി പറ്റിപ്പോയതാണെന്നും ആകാശ് രചനയോട് പറയുന്നു . എന്നാൽ അതൊന്നും കേൾക്കാൻ രചന തയ്യാറാവുന്നില്ല. ആകാശിന്റെ ന്യായീകരണങ്ങൾ തനിയ്ക്ക് കേൾക്കേണ്ടെന്നും , ചെകുത്താന്റെ കൂടെയുള്ള ജീവിതം തനിയ്ക്ക് മതിയായെന്നും പറഞ്ഞ് രചന ആകാശിനെ വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കുന്നു . അത് കലക്കി രചന. കഥ മുന്നോട്ട് പോകുന്നത് ഇങ്ങനെയാണെങ്കിൽ ആകാശിന് ഇനി രചനയെയും ആദിയെയും വെച്ച് മഹേഷിനെതിരെ കരുക്കൾ നീക്കാൻ കഴിയില്ല. രചനയ്ക്ക് തിരിച്ചറിവ് കിട്ടിയെങ്കിൽ ഇനിയും ആകാശിന്റെ നാടകങ്ങളിൽ രചന വീഴില്ല . എന്നാൽ ആകാശ് അങ്ങനെ പെട്ടന്ന് പോകാൻ പറഞ്ഞ ഉടനെ പോകുന്ന ഒരാൾ അല്ല . വീണ്ടും രചനയോട് ഇഷ്ട്ടം അഭിനയിച്ച് മഹേഷിനെതിരെ പട പൊരുതാൻ അവൻ തുനിഞ്ഞിറങ്ങും.

ഇതിന് തൊട്ട് മുൻപത്തെ എപ്പിസോഡിലാണ് ആദി മഹേഷിന് രചനയിൽ ഉണ്ടായ മകനാണെന്ന് ഇഷിത തിരിച്ചറിഞ്ഞത് . ആ സത്യമറിയുന്നതോടെ ഇഷിതയും മഹേഷും വേർപിരിയുമെന്ന പ്രതീക്ഷയിൽ ആണ് ആകാശ് ആ ബോംബ് പൊട്ടിച്ചത്. ആദി മഹേഷിന്റെ മകനാണെന്ന സത്യം ഞെട്ടലോടെ തന്നെയാണ് ഇഷിത തിരിച്ചറിഞ്ഞതും. അതോടെ ഇഷിത മഹേഷിന്റെ ജീവിതത്തിൽ നിന്ന് പോകുമെന്ന് കരുതിയ രചനയ്ക്കും ആകാശിനും പക്ഷെ തെറ്റി. ചിലതെല്ലാം തീരുമാനിച്ച് ഉറപ്പിച്ചാണ് ഇഷിത വീട്ടിലേയ്ക്ക് തിരിച്ചു വന്നിട്ടുള്ളത് . തന്റെ തീരുമാനം അറിയിക്കാൻ ഇഷിത മഹേഷിനെ കൂട്ടി ഒരു ശാന്തമായ സ്ഥലത്തേയ്ക്ക് പോകുന്നു. 

ആദി എന്നൊരു മകൻ കൂടി മഹേഷിന് ഉണ്ടെന്നറിഞ്ഞപ്പോൾ തനിയ്ക്ക് അത് ഞെട്ടലായിരുന്നെന്നും എന്നാൽ ആ സത്യം അറിയുന്നതിന് മുൻപ് തന്നെ അവൻ തന്റെ മകനായിരുന്നെന്നും ഇഷിത മഹേഷിനോട് പറയുന്നു. കാര്യങ്ങളൊന്നും മഹേഷിന് കൃത്യമായി മനസ്സിലായില്ല . ഇഷാദ് ആണ് ആദി എന്നും താൻ അവന്റെ കാര്യമാണ് അന്ന് പറഞ്ഞതെന്നും ഇഷിത വ്യക്തമാക്കിയതോടെ മഹേഷിന് എല്ലാം മനസ്സിലായി. ഇഷിത കൂടെയുണ്ടാവുമെന്ന ഉറപ്പ് കിട്ടിയതോടെ മഹേഷിന് വലിയ സന്തോഷമാകുകയും അവർ ഒരുമിച്ച് വീട്ടിലേയ്ക്ക് പോകാനൊരുങ്ങുകയും ചെയ്യുന്നിടത്താണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. ആദിയും ചിപ്പിയോടൊപ്പം ആ കുടുംബത്തിലേക്ക് വന്ന് ചേരുമോ ഇല്ലയോ എന്നെല്ലാം വരും എപ്പിസോഡുകളിൽ നമുക്ക് കാണാം.

Related Video