ഇത്തവണത്തെ IFFK സൗകര്യങ്ങൾ മികച്ചതെന്ന് സംവിധായകൻ ജിബു ജേക്കബ്
കുറ്റമറ്റ രീതിയിൽ പരാതികൾ ഒന്നും ഉയരാതെ ചലച്ചിത്ര മേള മുന്നോട്ടുപോകുന്നവെന്നും, ഇത്രയും തിരക്ക് ലോകത്ത് ഒരു ചലച്ചിത്രമേളയിലും ഇല്ലെന്ന് സംവിധായകൻ ജിബു ജേക്കബ്
ഐഎഫ്എഫ്കെയുടെ നിലവാരം ഓരോവർഷവും കൂടിക്കൊണ്ടിരിക്കുകയാണെന്നും അൽപം കൂടി ശ്രദ്ധിച്ചാൽ ലോക നിലവാരത്തിലെത്തിക്കാമെന്നും സംവിധായകൻ ജിബു ജേക്കബ്. സർക്കാറിന്റെ പ്രവർത്തനങ്ങൾ അഭിനന്ദാനർഹം. പല തിയേറ്ററിലും സീറ്റ് കിട്ടാതെ ആളുകൾ മടങ്ങുന്നത് വലിയ കാര്യമാണെന്നും ജിബു ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.