Narendra Modi: യുപിയിലെ ജനങ്ങള്‍ ജാതിരാഷ്ട്രീയത്തെ തള്ളിക്കളഞ്ഞുവെന്ന് മോദി


യുപിയിലെ ജനങ്ങള്‍ ജാതിരാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു. ജാതിക്കും മതത്തിനും ഉപരിയായി ജനങ്ങള്‍ ചിന്തിച്ചു. 

First Published Mar 10, 2022, 9:22 PM IST | Last Updated Mar 10, 2022, 9:22 PM IST

യുപിയിലെ ജനങ്ങള്‍ ജാതിരാഷ്ട്രീയത്തെ തള്ളിക്കളഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതിക്കും മതത്തിനും ഉപരിയായി ജനങ്ങള്‍ ചിന്തിച്ചു. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനമാണ് വിജയം സമ്മാനിച്ചതെന്ന് പറഞ്ഞ മോദി പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. സ്ത്രീകളും യുവവോട്ടർമാരും ബിജെപിയെ പിന്തുണച്ചു.കന്നിവോട്ടർമാരെല്ലാം ബിജെപിക്ക് വോട്ട് ചെയ്തു. ഇത് നിർണായകമായി. യുപിയിൽ ജാതി രാഷ്ട്രീയം അവസാനിച്ചു. യുപിയിൽ ജനങ്ങൾ വോട്ട് ചെയ്തത് വികസനത്തിനാണ്. 2024ലെ വിജയത്തിന് ജനം അടിത്തറ പാകി. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.