Punjab Election : പഞ്ചാബിൽ രാഷ്ട്രീയ വൻമരങ്ങൾ കടപുഴകി

ആം ആദ്മിയുടെ 'കംപ്ലീറ്റ് ഷോ' അരങ്ങേറിയപ്പോൾ ക്യാപ്റ്റനെയും കൈവിട്ട് പഞ്ചാബ്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പട്യാല അർബൻ മണ്ഡലത്തിൽ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. 

First Published Mar 10, 2022, 3:03 PM IST | Last Updated Mar 10, 2022, 3:03 PM IST

 മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പട്യാല അർബൻ മണ്ഡലത്തിൽ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. കോൺഗ്രസ് വിട്ട് പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിച്ചാണ് ഇത്തവണ അമരീന്ദർ സിംഗ് പോരിനിറങ്ങിയത്. എൻഡിഎ സഖ്യത്തിൽ മത്സരിച്ച അദ്ദേഹത്തെ കളംതൊടാൻ വോട്ടർമാർ അനുവദിച്ചില്ല. ആം ആദ്മി പാർട്ടിയുടെ (എഎപി)  അജിത് പാൽ സിംഗ് കോഹ്‌ലിയോടാണ് അദ്ദേഹം പരാജയം ഏറ്റുവാങ്ങിയത്. കോഹ്‌ലിക്ക് 45.68 ശതമാനം വോട്ട് ലഭിച്ചപ്പോൾ 28 ശതമാനമാണ് അമരീന്ദറിന് ലഭിച്ചത്. ജനങ്ങളുടെ വിധിയെ മാനിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.