AAP Victory : കേരളത്തിലെ എൽഡിഎഫിനും യുഡിഎഫിനും ബദലായി ആം ആദ്മി മാറും
കേരളം എഎപിക്ക് വളക്കൂറുള്ള മണ്ണാണ്, സിപിഎമ്മിനും കോൺഗ്രസിനും ബദലാകാൻ പാർട്ടിക്ക് കഴിയും
തമ്മിൽഭേദം തൊമ്മൻ എന്ന നിലയിലാണ് കേരളത്തിലെ ജനം എൽഡിഎഫിനെയും, യുഡിഎഫിനെയും മാറി മാറി പരീക്ഷിക്കുന്നത്', വോട്ട് പാഴാക്കരുത് എന്ന ചിന്തയാണ് കേരളത്തിലെ ജനങ്ങൾക്കുള്ളത്. വാർഡ് തലങ്ങളിൽ എഎപിയുടെ പ്രവർത്തനങ്ങൾ സജീവമാക്കി കൊണ്ട് കേരളത്തിൽ എഎപിയെ വളർത്തിക്കൊണ്ട് വരാൻ ശ്രമിക്കും. കേരളം എഎപിക്ക് വളക്കൂറുള്ള മണ്ണാണെന്നും, ബദലായി മാറുമെന്നും പി.സി സിറിയക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.