Pinarayi Vijayan : 'ഒരാളെയും ദ്രോഹിച്ച് പദ്ധതി നടപ്പാക്കില്ല, ആരും കിടപ്പാടം ഇല്ലാത്തവരായി മാറില്ല'
ഒരു വികസനവും നാട്ടില്‍ നടക്കാന്‍ പാടില്ലെന്നാണ് പ്രതിപക്ഷ നിലപാട്'; വിമർശിച്ച് മുഖ്യമന്ത്രി
ഒരാളേയും ദ്രോഹിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരേയും കിടപ്പാടം ഇല്ലാത്തവരാക്കില്ല. നഷ്ടപരിഹാരത്തിന് അനിശ്ചിതത്വം ഉണ്ടാകില്ല. എൽ.ഡി.എഫിന് തുടർ ഭരണം കിട്ടിയത് ജനക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടാണ്. അതിന് തടയിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഗെയിൽ പദ്ധതിയെ തകർക്കാൻ ശ്രമിച്ചു. വൈകാരികമായ വ്യാജ പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ടവർ പിന്നീട് യാഥാർത്ഥ്യം മനസിലാക്കി പദ്ധതിയെ അനുകൂലിച്ചത് കേരളം കണ്ടതാണ്. നാടിന് ഏറ്റവും ആവശ്യമായ വികസന പ്രവർത്തനം അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇതിനായി വിചിത്ര സഖ്യം കേരളത്തിൽ രൂപം കൊണ്ടുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.