Bjp Worker Stabbed ; ആലപ്പുഴയിൽ ബിജെപി പ്രവർത്തകനെ കുത്തിക്കൊന്നു

ക്ഷേത്രോത്സവത്തിൽ ചേരിതിരിഞ്ഞ് തർക്കം, ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ബിജെപി പ്രവർത്തകനെ കുത്തിക്കൊന്നു; കസ്റ്റഡിയിലായത് ക്രിമിനൽ പശ്ചാത്തലമുള്ളവരെന്ന് പൊലീസ് 
 
 ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കിഴക്കേക്കര സ്വദേശി ശരത്ചന്ദ്രനാണ് മരിച്ചത്. 26 വയസായിരുന്നു. ബിജെപി പ്രവർത്തകനാണ്. ക്ഷേത്രോൽസവത്തോടനുബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്ന് പുലർച്ചെ ആണ് ശരത് മരിച്ചത്. ഏഴ് അംഗ സംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പൊലീസ് പറഞ്ഞു. നാല് പേർ കസ്റ്റഡിയിൽ ഉണ്ട്.

മയക്കുമരുന്ന് ഗുണ്ടാ-മാഫിയ ആണ് കൊലയ്ക്ക് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. കസ്റ്റഡിയിൽ ഉള്ളത്  ക്രിമിനൽ പശ്ചാത്തലമുള്ളവർ ആണെന്ന് പോലീസ് പറയുന്നു. 

First Published Feb 17, 2022, 10:37 AM IST | Last Updated Feb 17, 2022, 11:04 AM IST