മുംബൈക്ക് വേണം ആ പഴയ രോഹിതിനെ, ഹിറ്റ്മാൻ തിരിച്ചുവരുമോ?

മൂന്ന് ഇന്നിങ്സുകള്‍ക്കൊണ്ട് വിലയിരുത്തേണ്ടതാണോ രോഹിത് ശര്‍മയെ?

Share this Video

ഓപ്പണിങ് ബാറ്ററായ രോഹിതിന് കഴിഞ്ഞ അഞ്ച് സീസണുകളില്‍ നേടാനായത് ഏഴ് അര്‍ദ്ധ സെഞ്ചുറികളും ഒരു സെഞ്ചുറിയും. മുംബൈക്ക് എന്തുകൊണ്ട് ഒരു മികച്ച തുടക്കമുണ്ടാകുന്നില്ല എന്നതിനുള്ള ഉത്തരമാണ് രോഹിതിന്റെ പ്രകടനങ്ങള്‍. 2023 വരെ നായകന്റെ കുപ്പായം രോഹിത് അണിഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ അത്തരമൊരു കവചം രോഹിതിനില്ല. ഒരു ബാറ്റര്‍ എന്നത് മാത്രമാണ് രോഹിതിന്റെ സ്ഥാനം. അതുകൊണ്ട് രോഹിതിന്റെ ബാറ്റിന് ഏറെക്കാലം നിശബ്ദത നടിക്കാനാകില്ലെന്ന് വേണം കരുതാൻ.

Related Video