പ്രിയാൻഷും പ്രഭ്‌സിമ്രനും, ഈഡനിലെ കിംഗ്‌സ്

ഈഡനിലെ വിക്കറ്റില്‍ അത്ര അനുകൂലമല്ലാത്ത സാഹചര്യത്തിലും എങ്ങനെ റണ്‍സ് കണ്ടെത്തണമെന്നതിന്റെ ക്ലാസിക്ക് ഉദാഹരണമാകുകയായിരുന്നു പ്രിയാൻഷിന്റേയും പ്രഭ്‌സിമ്രന്റേയും ഇന്നിങ്സുകള്‍

Share this Video

രസംകൊല്ലിയായി ഒരു മഴ, അതിന് മുൻപ് ഈഡൻ ഗാര്‍ഡൻസില്‍ രണ്ട് ഇന്നിങ്സുകള്‍ പെയ്തിറങ്ങി. ഈഡനിലെ മൈതാനം തൊട്ടുവണങ്ങി പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രൻ സിങ്ങും ഒരിക്കല്‍ക്കൂടി ചുവടുവെച്ചിറങ്ങിയപ്പോള്‍ കൂറ്റനടികളാകാം ഒരുപക്ഷേ കാണികള്‍ പ്രതീക്ഷിച്ചിത്. പക്ഷേ, കാത്തിരുന്നത് ഡ്രൈവുകളും, ലേറ്റ് കട്ടുകളും, സ്വിച്ച് ഹിറ്റുകളുമെല്ലാം ചേര്‍ന്ന് ക്രിക്കറ്റിന്റെ സൗന്ദര്യം നിറച്ച ബാറ്റിങ് വിരുന്ന്.

Related Video