
ഇൻസള്‍ട്ടാണ് ഇൻവെസ്റ്റ്‌മെന്റ്, ഇത് രാഹുലിന്റെ 'പ്രതികാരം'
ഗോയങ്കയുടെ പെരുമാറ്റത്തെ സോഷ്യല്‍ ലോകം അന്ന് കീറിമുറിച്ചിരുന്നു
പ്രിൻസ് യാദവ് എറിഞ്ഞ 17-ാം ഓവറിലെ അഞ്ചാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി വര കടക്കുന്നു. കെ എല്‍ രാഹുല്‍ ഫിനിഷസ് ഓഫ് ഇൻ സ്റ്റൈല്‍, കമന്ററി ബോക്സില്‍ നിന്ന് ശബ്ദമുയര്‍ന്നു. ഗ്യാലറിയില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് യോഗങ്ക സാക്ഷി. ഇതുപോലൊരു നിമിഷം രാഹുല്‍ ആഗ്രഹിച്ചിട്ടുണ്ടോയെന്ന് അറിയില്ല. പക്ഷേ, കളിദൈവങ്ങള്‍ കാത്തുവെച്ചൊരു ഫ്രെയിമായിരുന്നു അത്. ഇൻസള്‍ട്ടാണ് രാഹുലേ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്, ഇതിവിടെ പറയാതെ വയ്യ.