നാരായണീന്റെ മൂന്നാണ്മക്കൾ തിരികെ വീട്ടിലെത്തുമ്പോൾ
'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിനായ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന സിനിമ ഫെബ്രുവരി ഏഴിന് തീയേറ്ററുകളിൽ എത്തും.
ശരൺ വേണുഗോപാലിന്റെ കന്നി ചിത്രമാണ് 'നാരായണീന്റെ മൂന്നാണ്മക്കൾ'. കൊൽക്കത്തയിലെ വിഖ്യാതമായ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ ശരൺ, 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നോൺ ഫീച്ചർ വിഭാഗത്തിൽ അവാർഡ് നേടിയിരുന്നു. ആദ്യ സംവിധാന സംരംഭത്തിൽ ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ തുടങ്ങിയവരെ സംവിധാനം ചെയ്യുകയാണ് ശരൺ. 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിനായ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന സിനിമ ഫെബ്രുവരി ഏഴിന് തീയേറ്ററുകളിൽ എത്തും. സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ശരൺ വേണുഗോപാൽ, ജോബി ജോർജ് തടത്തിൽ, ഒപ്പം അഭിനേതാക്കളായ തോമസ് മാത്യു, ഷെല്ലി എൻ കുമാർ, ഗാർഗി അനന്തൻ.