ഞെട്ടിക്കുന്ന വീഡിയോയുമായി ഇന്ത്യൻ യൂട്യൂബർ, തെരുവിൽ സോംബികളെ പോലെ അലയുന്ന മനുഷ്യർ

'ഇത് കാണുമ്പോൾ എൻ്റെ ഹൃദയം തകരുന്നു. ഇതാണ് സാൻ ഫ്രാൻസിസ്കോ. അമേരിക്കയുടെ സാങ്കേതിക തലസ്ഥാനം. ലോകത്തിലെ ഏറ്റവും തിളക്കമുള്ള നഗരം. കൂടാതെ ഏറ്റവും വലിയ ടെക് കമ്പനികൾ ഉള്ള ഇടം. ഞാൻ പോയിട്ടുള്ളതിൽ വച്ച് ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലം കൂടിയാണിത്.'

zombie like people in San Francisco Streets Indian YouTuber shares shocking video

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ തെരുവുകളിൽ സോംബികളെ പോലെ അലഞ്ഞു തിരിയുന്ന മനുഷ്യരുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യൻ യൂട്യൂബർ. വൈറലായ വീഡിയോയിലെ രംഗങ്ങൾ ഞെട്ടിപ്പിക്കുന്നത്. ബംഗളൂരു ആസ്ഥാനമായുള്ള യൂട്യൂബർ ഇഷാൻ ശർമയാണ് "സോംബികളെപ്പോലെയുള്ള ആളുകൾ" എന്ന കാപ്ഷനോടെ ആശങ്കാജനകമായ ഈ വീഡിയോ എക്സിൽ പങ്കുവെച്ചത്. 

കുറച്ചുനാളുകളായി നഗരത്തെ അലട്ടിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രശ്നങ്ങളെ ഉയർത്തിക്കാട്ടുന്നതായിരുന്നു ഈ വീഡിയോ. നഗരത്തിൽ പെരുകുന്ന ഭവനരഹിതരായ ആളുകളുടെ എണ്ണം, മയക്കുമരുന്നിന് അടിമകളാകുന്നവർ, പൊതുസുരക്ഷയിലെ പാളിച്ചകൾ തുടങ്ങിയ പ്രശ്നങ്ങൾ ശർമ്മ തന്റെ വീഡിയോയിലൂടെ ചൂണ്ടിക്കാട്ടി. വീഡിയോ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. 

വീഡിയോയ്ക്ക് ഒപ്പം അദ്ദേഹം ചേർത്ത കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു; "ഇത് കാണുമ്പോൾ എൻ്റെ ഹൃദയം തകരുന്നു. ഇതാണ് സാൻ ഫ്രാൻസിസ്കോ. അമേരിക്കയുടെ സാങ്കേതിക തലസ്ഥാനം. ലോകത്തിലെ ഏറ്റവും തിളക്കമുള്ള നഗരം. കൂടാതെ ഏറ്റവും വലിയ ടെക് കമ്പനികൾ ഉള്ള ഇടം. ഞാൻ പോയിട്ടുള്ളതിൽ വച്ച് ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലം കൂടിയാണിത്. തെരുവുകൾ ഭവനരഹിതർ, മാനസികമായി പ്രശ്നമുള്ളവർ, മയക്കുമരുന്നിന് അടിമപ്പെട്ടു പോയവർ, അല്ലെങ്കിൽ ഈ മൂന്ന് അവസ്ഥകളും കൂടിച്ചേർന്നു പോയവർ എന്നിവരാൽ നിറഞ്ഞിരിക്കുന്നു. വെടിവയ്ക്കലും വാഹനങ്ങള്‍ തകർക്കലും വളരെ സാധാരണമാണ്. മോഷണങ്ങൾ സ്ഥിരം കഥയാകുന്നു. തെരുവുകളിലൂടെ നടന്നു നീങ്ങുന്നവർ മുഴുവൻ സോംബികളെ പോലെ. സാങ്കേതിക മുതലാളിത്തത്തിൻ്റെ ഉട്ടോപ്യയാണ് വഴിതെറ്റിപ്പോയത്. എന്തുകൊണ്ട് ഇത് പരിഹരിക്കാൻ കഴിയുന്നില്ല?" 

കുറിപ്പിനോടൊപ്പം പങ്കുവെച്ച വീഡിയോയിൽ തെരുവുകളിൽ തളർന്നുവീണു കിടക്കുന്ന നിരവധിയായ മനുഷ്യരെയും എഴുന്നേറ്റ് നടക്കാൻ ശേഷിയില്ലാതെ നിലത്തുകൂടി ഇഴയുന്നവരെയും കാണാം. പലവിധ കാരണങ്ങളാൽ സ്വബോധം നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ ദയനീയ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ വൈറലായതോടെ ഫ്രാൻസിസ്കോയുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് നിരവധി ആളുകൾ ആശങ്ക പ്രകടിപ്പിച്ചു. 

അനിയന്ത്രിതമായ മുതലാളിത്തത്തിൻ്റെയും അവഗണനയുടെയും ഇരുണ്ട വശമാണ് സാൻ ഫ്രാൻസിസ്കോയുടെ ഇപ്പോഴത്തെ അവസ്ഥ ഉയർത്തിക്കാട്ടുന്നത് എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. സാങ്കേതികപരമായ അഭിവൃദ്ധി പ്രാപിച്ചവരിൽ ഭൂരിഭാഗവും ഇതിനകം ടെക്സസിലെ ഓസ്റ്റിനിലേക്ക് മാറിക്കഴിഞ്ഞുവെന്നും സാൻ ഫ്രാൻസിസ്‌കോ ഇപ്പോഴില്ലെന്നും മറ്റൊരാൾ കുറിച്ചു. നിരവധിപ്പേർ വീഡിയോ ഭയപ്പെടുത്തുന്നതായി അഭിപ്രായപ്പെട്ടു. 

ശ്ശെടാ, ഒരാൾ ടോയ്‍ലെറ്റിൽ പോയതാണ്, 125 ട്രെയിനുകൾ വൈകി, വിശദീകരണവുമായി അധികൃതരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios