അലങ്കാരത്തിന് വാഴയിലയും മാവിലയും, പന്തലിന് കരിമ്പ്, പ്ലാസ്റ്റിക്കില്ലേയില്ല, കയ്യടിനേടി സീറോ വേസ്റ്റ് വിവാഹം

അലങ്കാരത്തിന് ഉപയോ​ഗിച്ചിരിക്കുന്നത് വാഴയിലകളും മാവിന്റെ ഇലകളും ഒക്കെയാണ്. വീഡിയോയിൽ വിശദമായി ഇതെല്ലാം കാണാം. ഈ 'സീറോ വേസ്റ്റ് വിവാഹം' ആളുകളുടെ അഭിനന്ദനങ്ങൾ നേടിക്കഴിഞ്ഞു.

zero waste marriage viral video

ഒരു വിവാഹച്ചടങ്ങ് കഴിഞ്ഞാൽ എന്തോരം മാലിന്യമായിരിക്കും അല്ലേ അവിടെയുണ്ടാവുന്നത്. അലങ്കാരത്തിനുള്ള വസ്തുക്കളിൽ നിന്നുമുതൽ ഭക്ഷണം ബാക്കിവരുന്നത് വരെയും അതിൽ പെടുന്നു. എന്നാൽ, മാലിന്യം ഒഴിവാക്കിക്കൊണ്ടുള്ള ഒരു സീറോ വേസ്റ്റ് വിവാഹമായിരുന്നു ഡോ. പൂർവി ഭട്ടിന്റേത്. ഇൻസ്റ്റ​ഗ്രാമിലാണ് പൂർവി തന്റെ ഈ വിവാഹത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. 

'വിദഗ്ധർ സീറോ വേസ്റ്റ് വിവാഹമായി പരിഗണിക്കുന്നത് ഇതാണോ എന്ന് എനിക്കറിയില്ല. എന്നാൽ ഈ ചടങ്ങിൽ ഞങ്ങൾ പ്ലാസ്റ്റിക്കൊന്നും ഉപയോ​ഗിച്ചില്ല. മാലിന്യമുണ്ടാക്കുന്നതിൽ തങ്ങളുടെ പങ്ക് കുറക്കാൻ തങ്ങൾക്ക് പറ്റാവുന്നതെല്ലാം ചെയ്തിട്ടുണ്ട്' എന്നും അവൾ പറയുന്നു. 'ബന്ധുക്കളുടെ കൂടി സഹകരണം കൊണ്ടാണ് ഇത് സാധ്യമായത്. തന്റെ അമ്മയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്' എന്നും കാപ്ഷനിൽ പറയുന്നുണ്ട്. 

വീഡിയോയിൽ വിവാഹത്തിന്റെ വീഡിയോയും കാണാം. അതിൽ കരിമ്പുകൊണ്ടാണ് പന്തൽ തയ്യാറാക്കിയതായി കാണുന്നത്. ആ കരിമ്പ് പിന്നീട് പശുവിന് തിന്നാനായി ഇട്ടുകൊടുത്തിരിക്കുന്നതും കാണാം. പ്ലാസ്റ്റിക്കിന്റെ കപ്പുകളോ പ്ലേറ്റുകളോ ഉപയോ​ഗിച്ചിട്ടില്ല. പകരം വാഴയിലയും സ്റ്റീൽ ​ഗ്ലാസുകളുമാണ് ഉപയോ​ഗിച്ചിരിക്കുന്നത്. അതിഥികൾക്ക് സമ്മാനമായി നൽകിയിരിക്കുന്നത് ജൂട്ടിന്റെ ബാ​ഗുകളാണ്. 

അലങ്കാരത്തിന് ഉപയോ​ഗിച്ചിരിക്കുന്നത് വാഴയിലകളും മാവിന്റെ ഇലകളും ഒക്കെയാണ്. വീഡിയോയിൽ വിശദമായി ഇതെല്ലാം കാണാം. ഈ 'സീറോ വേസ്റ്റ് വിവാഹം' ആളുകളുടെ അഭിനന്ദനങ്ങൾ നേടിക്കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇതാണ് തന്റെ സ്വപ്നത്തിലുള്ള വിവാഹം എന്ന് കമന്റ് നൽകിയവർ നിരവധിയുണ്ട്. 

'ആചാരങ്ങളുടെ പേരിൽ ആളുകൾ ഭക്ഷ്യയോഗ്യമായ അരിയും നെയ്യും എല്ലാം പാഴാക്കുന്നത് ഒരു വെഡ്ഡിം​ഗ് ഫോട്ടോ​ഗ്രാഫറായ ഞാൻ കാണാറുണ്ട്. എൻ്റെ കൂടെയുള്ളവരോട് ഇത് ചർച്ച ചെയ്യുമ്പോഴെല്ലാം അവർ ചോ​ദിക്കാറ് അവരുടെ പണം അവരത് പാഴാക്കുന്നു അതിൽ നിനക്കെന്താണ് എന്നാണ്. ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞത്, അത് ആരാണ് വാങ്ങിയതെന്നോ ആരുടേതാണ് എന്നോ അല്ല! പാഴാക്കുന്നത് പാഴാക്കുന്നത് തന്നെയാണ്! ഈ പോസ്റ്റ് കണ്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, ഇത് ഇങ്ങനെയും ചെയ്യാൻ കഴിയുമെന്ന് കാണിച്ചതിന് നന്ദി!' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios