അമൂലിന്‍റെ മോര് പാക്കറ്റിനൊപ്പം നുരയ്ക്കുന്ന പുഴുക്കളും; വീഡിയോ പങ്കുവച്ച് യുവാവ്


വീഡിയോയില്‍ 30 പേപ്പർ ഫോയിലുകളിലായി കവര്‍ ചെയ്ത ഒരു ബണ്ടില്‍ മോര് പാക്കറ്റ് കാണിച്ചു. ഇതില്‍ നിന്നും ഏതാനും മോര് പാക്കറ്റുകള്‍ മാറ്റിയിട്ടുണ്ട്.

Young man shares video of worms in Amul's protein buttermilk pack viral

ക്ഷണത്തിലെ ഗുണനിലവാരം ഇന്ന് വലിയൊരു പ്രശ്നമാണ്. വര്‍ദ്ധിച്ച് വരുന്ന ജനസാന്ദ്രതയും വൃത്തിഹീനമായ സാഹചര്യങ്ങളും രോഗവ്യാപനത്തന് കാരണമാകുന്നു എന്നതാണ് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പലപ്പോഴും ഹോട്ടലുകളിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാകും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയും നടപടിയും ഉണ്ടാവുക. ശുചിത്വ കുറവിന് നിസാരമായ പിഴ അടച്ച് പിന്നേറ്റ് തന്നെ ഇത്തരം ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് നമ്മള്‍ നിത്യജീവിതത്തില്‍ കാണുന്നതും. വൃത്തിഹീനമായ പാക്കിംഗിനെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു യുവാവ് പങ്കുവച്ച ഒരു വീഡിയോ ആളുകളെ വീണ്ടും പ്രശ്നത്തിലാക്കി. 

ഗജേന്ദ്ര യാദവ് എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ചു കൊണ്ട് ഇങ്ങനെ എഴുതി, 'ഇവിടെ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തുക. അമൂല്‍ കോപ് വെബ്സൈറ്റ്. ഹേയ് അമുൽ, നിങ്ങളുടെ ഉയർന്ന പ്രോട്ടീൻ മോരിനൊപ്പം നിങ്ങൾ ഞങ്ങൾക്ക് പുഴുക്കളെയും അയച്ചിട്ടുണ്ട്. അടുത്തിടെ വാങ്ങിയ മോരിൽ പുഴുക്കളെ കണ്ടതിന്‍റെ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കാനാണ് ഞാൻ എഴുതുന്നത്. അവിശ്വസനീയമാംവിധം ആയിരുന്നു ആ അനുഭവം.....' അദ്ദേഹത്തിന്‍റെ കുറിപ്പ് വളരെ വേഗം കാഴ്ചക്കാരെ ആകര്‍ഷിച്ചു. ഇതിനകം നാല് ലക്ഷത്തിന് മേലെ ആകളുകള്‍ ആ വീഡിയോയും കുറിപ്പും കണ്ടുകഴിഞ്ഞു. 

58 -കാരന്‍, പക്ഷേ കാഴ്ചയില്‍ പ്രായം 28 മാത്രം; ഇതെങ്ങനെ സാധിക്കുന്നെന്ന് സോഷ്യല്‍ മീഡിയ

മുംബൈ 'ഡബ്ബാവാലാ'യിൽ നിന്ന് പ്രചോദനം, ലണ്ടന്‍ കീഴടക്കാന്‍ 'ഡബ്ബാ ഡ്രോപ്പ്'; വീഡിയോ വൈറൽ

വീഡിയോയില്‍ 30 പേപ്പർ ഫോയിലുകളിലായി കവര്‍ ചെയ്ത ഒരു ബണ്ടില്‍ മോര് പാക്കറ്റ് കാണിച്ചു. ഇതില്‍ നിന്നും ഏതാനും മോര് പാക്കറ്റുകള്‍ മാറ്റിയിട്ടുണ്ട്. ഒരു വശത്ത് മോര് മാറ്റിയ ഭാഗത്തെ ഏതോ പാക്കറ്റ് പൊട്ടി ഒഴുകിയതിന്‍റെ പാടുണ്ട്. അവിടെ ഏഴെട്ട് വെളുത്ത പുഴുക്കള്‍ നുരയ്ക്കുന്നത് കാണാം. 'പാക്കറ്റുകളുടെ പകുതിയോളം കീറിയിരുന്നു, മോര് അപ്പോഴേക്കും ചീഞ്ഞളിഞ്ഞിരുന്നു. മോരിൽ നിന്ന് വളരെ ദുർഗന്ധം വരുന്നുണ്ടായിരുന്നു,' ഗജേന്ദ്ര പിന്നീട് കൂട്ടിചേര്‍ത്തു. പരിശോധന ആവശ്യപ്പെട്ട് അമൂലിന് അയച്ച ഇമെയില്‍ സന്ദേശങ്ങളും അദ്ദേഹം പങ്കുവച്ചു. പിന്നാലെ അമുൽ മാപ്പ് പറഞ്ഞതായും പ്രശ്‌നം പരിഹരിക്കാൻ ആളെ അയയ്‌ക്കുമെന്നും പണം തിരികെ നല്‍കാമെന്ന് അറിയിച്ചതായും ഗജേന്ദ്ര കുറിച്ചു. നിരവധി പേരാണ് സമൂഹ മാധ്യമത്തില്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തിയത്. 

സൊമാറ്റോയില്‍ 184 രൂപ അധികം; ഹോട്ടല്‍ ബില്ലും സൊമാറ്റോ ബില്ലും താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ

Latest Videos
Follow Us:
Download App:
  • android
  • ios