ഇന്‍റേൺഷിപ്പിന് 15,000 രൂപ വാഗ്ദാനം ചെയ്ത കമ്പനി വ്യാജമെന്ന യുവതിയുടെ വീഡിയോ വൈറല്‍

ജോലിക്ക് കയറുന്നതിന് മുമ്പായി കമ്പനി 'രജിസ്ട്രേഷൻ ഫീസ്' ആവശ്യപ്പെടുന്നുണ്ടെന്ന് ഒരു മുതിർന്ന സഹപ്രവർത്തകനിൽ നിന്ന്  അറിഞ്ഞപ്പോള്‍ ഭോമിക്ക് കമ്പനിയെ കുറിച്ച് സംശയം തോന്നി.

Womans video goes viral as company offered Rs 15000 for internship is a scam goes viral


വ്യാജന്മാരുടെ ഒരു വലിയ ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. സൂക്ഷിച്ചില്ലെങ്കിൽ എപ്പോൾ പണി കിട്ടിയെന്ന് ചോദിച്ചാൽ മതി. ജോലി തട്ടിപ്പുകളെ കുറിച്ചുള്ള നിരവധി സംഭവങ്ങൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ ഒരെണ്ണം കൂടി ചേര്‍ക്കപ്പെടുകയാണ്. ഇന്‍റേൺഷിപ്പ് തട്ടിപ്പിനിരയായ ഒരു പെൺകുട്ടിയാണ് തനിക്കുണ്ടായ വഞ്ചനയുടെ അനുഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇന്‍റേൺഷിപ്പിന് അപേക്ഷിച്ചതിന് ശേഷം താൻ എങ്ങനെ കബളിപ്പിക്കപ്പെട്ടുവെന്ന് വിശദീകരിക്കുന്ന വീഡിയോ തട്ടിപ്പിനിരയായ ഭോമി എന്ന പെൺകുട്ടി തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചത്. 

തൊഴിലവസരങ്ങൾ തേടുന്ന വിദ്യാർത്ഥികൾക്കുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമായ ഇന്‍റേൺഷാലയിലൂടെ താൻ രണ്ട്  ഇന്‍റേൺഷിപ്പ് അവസരങ്ങൾ കണ്ടെത്തിയതായാണ് വീഡിയോയിൽ ഭോമി വിശദീകരിക്കുന്നത്.  അതിൽ ഒരു കമ്പനിയിലെ ഇൻഫ്ലുവെൻസ് മാനേജർ എന്ന തസ്തികയിലേക്ക് ജോലിക്ക് കയറാൻ അവൾ തീരുമാനിച്ചു. 15,000 രൂപയായിരുന്നു കമ്പനി സ്റ്റൈപ്പൻഡായി വാഗ്ദാനം ചെയ്തത്. അങ്ങനെ കമ്പനിയുമായുള്ള ധാരണ പത്രത്തിൽ അവൾ ഒപ്പുവച്ചു. തുടർന്ന് ജോലിക്ക് കയറുന്നതിന് മുമ്പായി കമ്പനി രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടുന്നുണ്ടെന്ന് ഒരു മുതിർന്ന സഹപ്രവർത്തകനിൽ നിന്ന് അവൾ അറിഞ്ഞു. പലതരം തട്ടിപ്പുകള്‍ കേട്ടിട്ടുള്ളതിനാല്‍. ജോലിക്ക് കയറും മുമ്പുള്ള 'രജിസ്ട്രേഷന്‍ ഫീസ്' എന്ന് കേട്ടപ്പോള്‍ ഭോമിക്ക് കമ്പനിയെ കുറിച്ച് ചെറിയ സംശയങ്ങൾ തോന്നി. അതും വെറും 15,000 രൂപ ശമ്പളമുള്ള ജോലിക്ക് രജിസ്ട്രേഷന്‍ ഫീസെന്നത് അവളുടെ സംശയം ഇരട്ടിച്ചു. തുടർന്ന് കമ്പനിയുടെ വിലാസവും ജിഎസ്ടി നമ്പറും ഭോമി അന്വേഷിച്ചു. അപ്പോഴാണ് അങ്ങനെയൊരു കമ്പനി നിലവില്‍ ഇല്ലെന്ന് അവര്‍ കണ്ടെത്തിയത്. പിന്നാലെ അവളുടെ അന്വേഷണത്തെ കുറിച്ച് അറിഞ്ഞ കമ്പനി ഉടമ അവളുടെ ഫോണ്‍ കോളുകൾ ബ്ലോക്ക് ചെയ്തു. 

ബെംഗളൂരുവിലെ വീട്ടുടമ അഞ്ച് വർഷമായി വാടക കൂട്ടിയില്ല, സൗജന്യ ഭക്ഷണവും; ഒറ്റ കുറിപ്പിൽ സോഷ്യൽ മീഡിയ താരം

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by BHOMI (@bhomi._)

ലേയ്സ് പാക്കറ്റില്‍ വായു മാത്രം; 10 രൂപയുടെ ലേയ്സ് പാക്കറ്റില്‍ കിട്ടിയത് വെറും 4 ചിപ്സെന്ന കുറിപ്പ് വൈറല്‍

ഇതേതുടര്‍ന്നാണ് ഭോമി സമൂഹ മാധ്യമങ്ങളിലൂടെ തന്‍റെ അനുഭവം പങ്കുവയ്ക്കാൻ തീരുമാനിച്ചത്. വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ അവൾ എഴുതിയത് ഇങ്ങനെയാണ്: "ഒരു തട്ടിപ്പിന് ഞാൻ ഇരയാകാൻ കാരണം ഞാൻ മാത്രമാണ്. എന്‍റെ ശ്രദ്ധ കുറവാണ് കാരണം. ഇന്‍റേൺഷാല ഒരു തരത്തിലും ഉത്തരവാദിയല്ല. ഉടമ പ്രതികരിക്കാത്തപ്പോൾ അവർ എന്നെ വളരെയധികം സഹായിക്കാൻ ശ്രമിച്ചു. ഒരു ധാരണാപത്രം ഉണ്ടായിരുന്നതിനാൽ ഞാൻ കമ്പനിയെ വിശ്വസിച്ചു. ഒപ്പിട്ടു, എന്നാൽ അവർ വാഗ്ദാനം ചെയ്ത സ്റ്റൈപ്പൻഡ് നൽകുന്നതിൽ പരാജയപ്പെട്ടു, എന്നെപ്പോലെ തന്നെ ആശയക്കുഴപ്പത്തിലായതിനാൽ കമ്പനിയെ ഇന്‍റേൺഷാലയിൽ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുകയാണ്. ഏത് അവസരങ്ങളും സുരക്ഷിതമായും ജാഗ്രതയോടെയും മാത്രം തെരഞ്ഞെടുക്കുക" ഭോമി എഴുതി. ഭോമിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയ്ക്ക് തന്നെ തുടക്കം കുറിച്ചു. ഇത്തരം തട്ടിപ്പ് സംഘങ്ങളെ കുറിച്ച് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ഇത്തരം സംഘങ്ങൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത് പഠനം കഴിഞ്ഞ് ഇറങ്ങിയ കുട്ടികളെയാണെന്നും അതിനാൽ ഓരോ തൊഴിലവസരങ്ങളും ശ്രദ്ധയോടെ തെരഞ്ഞെടുക്കണമെന്നുമാണ് പോസ്റ്റിന് താഴെ നിരവധി പേർ എഴുതിയത്. 

121 വർഷം മുമ്പ് അയച്ച പോസ്റ്റ് കാർഡ് ഉടമയെ തേടിയെത്തി; പക്ഷേ, കിട്ടിയത് മൂന്നാം തലമുറയുടെ കൈയില്‍

Latest Videos
Follow Us:
Download App:
  • android
  • ios