ഷോർട്ട്സ് ധരിച്ച് ഇന്‍റർവ്യൂവിനെത്തിയ യുവതിയെ തിരിച്ചയച്ചെന്ന് പരാതി; വീഡിയോ വൈറല്‍


അഭിമുഖത്തിന് പോകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രവുമായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ടൈറേഷ്യ, കറുത്ത ഷോർട്ട്‌സ് ധരിച്ചതല്ലാതെ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവകാശപ്പെട്ടു. 

Woman who came for interview wearing shorts sent back says complaint viral video

ജോലിക്കായുള്ള അഭിമുഖത്തിന് ഷോർട്ട്സ് ധരിച്ചെത്തിയ തന്നെ തിരിച്ചയച്ചെന്ന് പരാതിപ്പെട്ട് യുവതി ചെയ്ത വീഡിയോ വൈറല്‍. പിന്നാലെ ജോലി സ്ഥലത്തും പൊതു സ്ഥലത്തും ധരിക്കേണ്ട വസ്ത്രങ്ങളെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയ്ക്ക് തന്നെ തുടക്കമായി. വെള്ള ടോപ്പും കറുത്ത ഷോർട്ടും ധരിച്ചെത്തിയ തന്നെ അഭിമുഖം നടത്താതെ തിരിച്ചയച്ചെന്നാണ് ടൈറേഷ്യ തന്‍റെ ടിക്ടോക് വീഡിയോയില്‍ പറഞ്ഞത്. വീഡിയ എക്സില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വസ്ത്രധാരണത്തെ കുറിച്ചുള്ള വലിയ ചർച്ചയ്ക്കാണ് തുടക്കം കുറിച്ചത്. 

അഭിമുഖത്തിന് പോകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രവുമായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ടൈറേഷ്യ, കറുത്ത ഷോർട്ട്‌സ് ധരിച്ചതല്ലാതെ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവകാശപ്പെട്ടു. ഈ വസ്ത്രം കാരണം അഭിമുഖകാരന്‍ തന്നെ ഒഴിവാക്കുകയായിരുന്നു. വീട്ടില്‍ പോയി മറ്റൊരു വസ്ത്രം ധരിച്ച് വരാന്‍ അയാള്‍ ആവശ്യപ്പെട്ടു. മറ്റൊരു വസ്ത്രം ധരിച്ചെത്തിയാല്‍ അടുത്ത ദിവസം തന്നെ അഭിമുഖം നടത്താമെന്നും അവര്‍ അറിയിച്ചു. എന്നാല്‍, താന്‍ അവരുടെ ഓഫര്‍ നിരസിച്ചെന്നും യുവതി അവകാശപ്പെട്ടു. ടിക് ടോക്കില്‍ വൈറലായി വീഡിയോ ജനിയ എന്ന എക്സ് ഉപയോക്താവ് പങ്കുവച്ചപ്പോള്‍, മൂന്ന് കോടി നാല്പത്തിയേഴ് ലക്ഷം പേരാണ് കണ്ടത്. 

പാലത്തിന്‍റെ മുകളിൽ വച്ച് ഒറ്റ കൈയിൽ കുട്ടിയെ പിടിച്ച് വായുവിൽ കറക്കി റീൽസ് ഷൂട്ട്; പിന്നാലെ എട്ടിന്‍റെ പണി

ആ രാത്രിയിലെ സിസിടിവി കാഴ്ചകളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയതെങ്ങനെ?

നിരവധി പേര്‍ ടൈറേഷ്യയുടെ തീരുമാനത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. വസ്ത്ര ധാരണം എങ്ങനെയാകണമെന്ന് തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്ന് ചിലരെഴുതി. ഷോർട്ട്സ് ധരിച്ച് നിരവധി പേര്‍ ഓഫീസുകളില്‍ ജോലിക്ക് ഹാജരാകാറുണ്ടെന്നും അതൊരു കുറ്റമോ തെറ്റോ അല്ലെന്നും ചിലര്‍ എഴുതി. 'അവൾ ഷോർട്ട്‌സിൽ എന്നോടൊരു അഭിമുഖത്തിന് എത്തിയിരുന്നെങ്കിൽ, ഒരു റീഷെഡ്യൂൾ ഉണ്ടാകില്ല' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. "കൌണ്ടർപോയിന്‍റ്: പെർഫോമേറ്റിവ് പ്രൊഫഷണലിസം എന്നത് അധികാര മോഹികളായ റിക്രൂട്ടർമാർക്ക് അവരുടെ ഇല്ലാത്ത അസ്തിത്വത്തിൽ എന്തെങ്കിലും തോന്നിപ്പിക്കാൻ വേണ്ടി മാത്രം നിലനിൽക്കുന്ന ഒരു പുരാതന സങ്കൽപ്പമാണ്. വസ്ത്രധാരണം സജീവമായി കുറ്റകരമോ ലൈംഗികതയോ ഉള്ളതല്ലെങ്കിൽ അതൊരു പ്രശ്നമല്ല.  ഫ്രണ്ട് ഓഫീസ് ജോലിക്ക് മാത്രമേ അത്തരം വസ്ത്രധാരണം ഒരു ഘടകമാകുന്നൊള്ളൂ. "  മറ്റൊരു കാഴ്ചക്കാന്‍ എഴുതി. 

ഏഴ് വര്‍ഷം മുമ്പ് മൂന്ന് കോടിക്ക് വാങ്ങിയ വീട് കടലില്‍ ഒഴുകി നടക്കുന്ന വീഡിയോ വൈറല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios