യമുനയിലെ വിഷപ്പതയിൽ തലമുടി കഴുകുന്ന സ്ത്രീ, ഷാംപൂവാണെന്ന് തെറ്റിദ്ധരിച്ചു? വീഡിയോ പ്രചരിക്കുന്നു
വീഡിയോയിൽ നിരവധിപ്പേർ വിഷപ്പത നുരയുന്ന നദിയിൽ ഇറങ്ങി നിൽക്കുന്നത് കാണാം. അതിനിടയിലാണ് ഒരു പ്രായമായ സ്ത്രീ ആ വിഷപ്പത കൊണ്ട് തന്റെ തല കഴുകുന്നത്. വേറെയും സ്ത്രീകൾ അവരുടെ ചുറ്റിലുമായുണ്ട്.
രാജ്യതലസ്ഥാനത്ത് മലിനീകരണം ഒരു വലിയ വിഷയമായി മാറിയിരിക്കുകയാണ്. ഛാത്ത് ഉത്സവത്തിന് മുന്നോടിയായി യമുനാ നദീതീരത്ത് എത്തിച്ചേരുന്നത് ആയിരങ്ങളാണ്. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തുകൊണ്ട് യമുനാ നദീതീരത്ത് ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിനെതിരെ ഹൈക്കോടതി തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാലും നിരവധിപ്പേരാണ് വിഷപ്പത പോലും ഗൗനിക്കാതെ നദിയിലിറങ്ങുന്നത്. അവിടെ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
വീഡിയോയിൽ കാണുന്നത് ഒരു സ്ത്രീ യമുനാ നദിയിലിറങ്ങി അതിലെ വിഷപ്പത കൊണ്ട് തന്റെ തല കഴുകുന്നതാണ്. ഇത് ഷാംപൂ ആണെന്ന് തെറ്റിദ്ധരിച്ചാണ് സ്ത്രീ തല കഴുകുന്നത് എന്നാണ് ടൈംസ് നൗ എഴുതുന്നത്. സോറോ എന്ന യൂസറാണ് ഇതിന്റെ വീഡിയോ എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്, ഞാൻ വീണ്ടും പറയുന്നു, അടിസ്ഥാന വിദ്യാഭ്യാസം എല്ലാവർക്കും ആവശ്യമാണ്. പത ഷാംപൂ ആണെന്ന് കരുതി ഈ ആൻ്റി മുടി കഴുകുന്നത് നോക്കൂ!!
വീഡിയോയിൽ നിരവധിപ്പേർ വിഷപ്പത നുരയുന്ന നദിയിൽ ഇറങ്ങി നിൽക്കുന്നത് കാണാം. അതിനിടയിലാണ് ഒരു പ്രായമായ സ്ത്രീ ആ വിഷപ്പത കൊണ്ട് തന്റെ തല കഴുകുന്നത്. വേറെയും സ്ത്രീകൾ അവരുടെ ചുറ്റിലുമായുണ്ട്.
വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായി മാറിയത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. ആളുകൾ ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത പാലിക്കണം എന്നാണ് പലരും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേസമയം തന്നെ ദില്ലിയിലെ മലിനീകരണത്തോതുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളാണ് നിലനിൽക്കുന്നത്. അതിനിടയിലാണ് ഈ വീഡിയോ പ്രചരിച്ചത്. വീഡിയോയ്ക്ക് താഴെ ആളുകൾ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്.