കിംഗ്സ് ഗാർഡ് കുതിരയെ തൊടാൻ ശ്രമം, ഫോട്ടോ എടുക്കുന്നതിനിടെ സ്ത്രീക്ക് സംഭവിച്ചത് കണ്ടോ?
വീഡിയോയിൽ കാണുന്നത് കൊട്ടാരത്തിന് പുറത്ത് നിലയുറപ്പിച്ചിരിക്കുന്ന ഒരു കിംഗ്സ് ഗാർഡിനെയാണ്. ഒരു സ്ത്രീ ഈ കിംഗ് ഗാർഡ്സിന്റെ അടുത്ത് ചെന്ന് ഫോട്ടോ പകർത്താൻ ശ്രമിക്കുന്നതാണ് പിന്നെ കാണുന്നത്.
വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിനും, സെൻ്റ് ജെയിംസ് കൊട്ടാരത്തിനും പുറത്ത് നിലയുറപ്പിച്ചിരിക്കുന്ന കിംഗ്സ് ഗാർഡ്. മിക്കവാറും ആളുകൾ ഇവരുടെ അടുത്ത് നിന്നും ഫോട്ടോയും വീഡിയോയും എടുക്കാറുണ്ട്. എന്നാൽ, കിംഗ്സ് ഗാർഡുകളുമായി നിൽക്കുന്ന കുതിരകളെ തൊടുന്നത് നിരോധിച്ചിട്ടുണ്ട്. പലയിടത്തും അത് എഴുതിവച്ചിട്ടുമുണ്ട്.
എന്നാൽ, ഇപ്പോഴും പല വിനോദസഞ്ചാരികളും ഈ നിയന്ത്രണം അവഗണിക്കുകയും കുതിരകളെ തൊടാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. അങ്ങനെ ചെയ്ത ഒരു സ്ത്രീയുടെ അവസ്ഥ കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഈ വീഡിയോ എക്സിൽ (മുൻപ് ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത് Darren Grimes എന്ന യൂസറാണ്.
വീഡിയോയിൽ കാണുന്നത് കൊട്ടാരത്തിന് പുറത്ത് നിലയുറപ്പിച്ചിരിക്കുന്ന ഒരു കിംഗ്സ് ഗാർഡിനെയാണ്. ഒരു സ്ത്രീ ഈ കിംഗ് ഗാർഡ്സിന്റെ അടുത്ത് ചെന്ന് ഫോട്ടോ പകർത്താൻ ശ്രമിക്കുന്നതാണ് പിന്നെ കാണുന്നത്. ആദ്യം അടുത്ത് ചെന്ന് നിൽക്കുകയാണെങ്കിലും അധികം വൈകാതെ അവർ കുതിരയുടെ മേലെ തൊടുന്നതും കാണാം. കുതിരയെ തൊട്ടുകൊണ്ട് ചിത്രം പകർത്താൻ ശ്രമിക്കുമ്പോൾ പിന്നെ കാണുന്നത് ആ കുതിര അവരെ കടിക്കുന്നതാണ്.
കുതിര സ്ത്രീയെ കടിക്കാൻ വേണ്ടി ആഞ്ഞതോടെ അവർ ഭയന്ന് അവിടെ നിന്നും മാറുന്നതും കാണാം. പിന്നെ ഫോട്ടോ പകർത്താൻ ശ്രമിക്കാതെ അവർ അവിടെ നിന്നും മാറിപ്പോകുന്നതാണ് കാണുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്.
അതേസമയം കിംഗ്സ് ഗാർഡുകൾ ഡ്യൂട്ടിയിലായിരിക്കുമ്പോൾ പാലിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. അവർക്ക് ആളുകളുമായി ഇടപഴകാനോ, ചിരിക്കാനോ ഒന്നും തന്നെ അനുവാദമില്ല. എന്തെങ്കിലും വാണിംഗ് നൽകാൻ വേണ്ടി മാത്രമാണ് അവർ പൊതുജനങ്ങളുമായി ഇടപഴകുന്നത്.