വഴിമാറ്, പോകൂ; സെൽഫ് ഡ്രൈവിം​ഗ് ടാക്സിയിൽ യുവതി, നമ്പർ ചോദിച്ച് ശല്ല്യപ്പെടുത്തി യുവാക്കൾ

'വഴിമാറിപ്പോകൂ' എന്ന് യുവതി അവരോട് ആവർത്തിച്ച് പറയുന്നുണ്ട്. അമിന പിന്നീട് ഈ രം​ഗങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. മറ്റ് സ്ത്രീകളോട് ശ്രദ്ധിക്കാൻ പറഞ്ഞുകൊണ്ടാണ് യുവതി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

woman in self driving car abused by two men in streets of San Francisco viral video

സ്ത്രീകൾക്കെതിരായ ഉപദ്രവങ്ങളും, അവരുടെ ഇടങ്ങളിലേക്കുള്ള അതിക്രമിച്ച് കയറലുകളും ലോകത്ത് എല്ലായിടത്തും ഉണ്ട്. അതുപോലെയുള്ള ഒരുപാട് വീഡിയോകളും വാർത്തകളും നാം ദിവസവുമെന്നോണം കാണാറുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവമാണ് യുഎസ്സിൽ നിന്നുള്ള ഈ സ്ത്രീക്കും ഉണ്ടായിരിക്കുന്നത്. സാൻഫ്രാൻസിസ്കോയിലെ ട്രാഫിക്കിൽ വച്ചാണ് യുവതിക്ക് ഈ ദുരനുഭവമുണ്ടായത്. അമിന എന്ന 28 -കാരിയാണ് തനിക്കുണ്ടായ അനുഭവം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

സെൽഫ് ഡ്രൈവിം​ഗ് ടാക്സിയിലായിരുന്നു യുവതി പോയിക്കൊണ്ടിരുന്നത്. മിഷൻ സ്ട്രീറ്റിലെ റെഡ് ലൈറ്റിൽ കാർ നിന്നപ്പോഴാണ് യുവതിക്ക് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. രണ്ട് പേർ അവളുടെ കാർ തടഞ്ഞുകൊണ്ട് അതിന് മുന്നിൽ നിൽക്കുകയായിരുന്നു. അവരോട് യുവതി മാറാൻ പറയുന്നുണ്ട്. എന്നാൽ, അവർ മാറാൻ തയ്യാറായില്ല. മാത്രമല്ല, അവർ ആവർത്തിച്ച് യുവതിയോട് നമ്പർ ചോദിക്കുന്നതും കാണാം. 

'വഴിമാറിപ്പോകൂ' എന്ന് യുവതി അവരോട് ആവർത്തിച്ച് പറയുന്നുണ്ട്. അമിന പിന്നീട് ഈ രം​ഗങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. മറ്റ് സ്ത്രീകളോട് ശ്രദ്ധിക്കാൻ പറഞ്ഞുകൊണ്ടാണ് യുവതി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. താൻ വല്ലാതെ ഭയന്നുപോയി എന്നും നിസ്സഹായത അനുഭവപ്പെട്ടു എന്നും യുവതി പറയുന്നു. 

ഇതിന് മുമ്പ് പലതവണ താൻ Waymo (ഒരു സെൽഫ് ഡ്രൈവിം​ഗ് കാർ സർവീസ്) ഉപയോ​ഗിച്ചിട്ടുണ്ട്. എന്നാൽ, ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം തനിക്കുണ്ടാവുന്നത് എന്നും അമിന പറഞ്ഞു. Waymo -യും ഇതിനോട് പ്രതികരിച്ചു. ഇങ്ങനെയൊരു സംഭവമുണ്ടായതിൽ ഖേദിക്കുന്നു. യാത്രക്കാരുടെ സുരക്ഷ തങ്ങൾക്ക് പ്രധാനമാണ്. ഇത്തരം അനുഭവങ്ങൾ ഉണ്ടാവാറില്ല. എന്ത് അടിയന്തരാവശ്യം വന്നാലും ബന്ധപ്പെടാൻ സാധിക്കുന്ന ഹെൽപ്‍ലൈൻ സർവീസുകൾ ഉണ്ടാവുമെന്നും അവർ പ്രതികരിച്ചു. 

അതേസമയം, യുവതി പങ്കുവച്ച വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. ഒരുപാടുപേർ കമന്റുകളും നൽകി. യുവതി സുരക്ഷിതമായി ഇരിക്കുന്നു എന്നതിൽ ആശ്വസിക്കുന്നു. ഇത്തരക്കാരെ ലോകം അറിയേണ്ടതുണ്ട് എന്ന് പലരും കമന്റുകൾ നൽകി. 

'വല്ലാത്ത ചതി തന്നെ ഇത്, ആരോടും ചെയ്യരുത്'; അതിഥികൾ വീട് അലങ്കോലമാക്കിയതിങ്ങനെ, പോസ്റ്റുമായി ഉടമകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios