'എന്തു കൊണ്ടാണ് ഓരോ നോട്ടിലും ഗാന്ധിജി ചിരിക്കുന്നത്?' മുഴുവന്‍ മാര്‍ക്കും നേടിയ കുട്ടിയുടെ ഉത്തരം വൈറല്‍

റീലീസിലെ ഉത്തരകടലാസില്‍ : 'എന്തുകൊണ്ടാണ് ഗാന്ധിജി ഓരോ നോട്ടിലും ചിരിക്കുന്നത്?' എന്ന ചോദ്യമായിരുന്നു ഉണ്ടായിരുന്നത്. കുട്ടിയുടെ ഉത്തരം കാഴ്ചക്കാരില്‍ വലിയ ചിരിയുണര്‍ത്തി. 

Why is Gandhiji smiling on every note the answer of the child who scored full marks went viral


പഠനം ഇന്ന് പലപ്പോഴും പാരമ്പര്യേതരമായ രീതി ശാസ്ത്രങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. വിവിധ തരത്തിലുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ഇന്ന് കുട്ടികള്‍ക്കായുണ്ട്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു റീലിലെ ചോദ്യവും അതിന് കുട്ടി നല്‍കിയ ഉത്തരവും കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു. രോഹിത് ഹാന്‍റ് റൈറ്റിംഗ് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ചോദ്യങ്ങളും അതിന് വിദ്യാര്‍ത്ഥികളെഴുതിയ രസകരമായ ഉത്തരം പങ്കുവയ്ക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം അക്കൌണ്ടാണിത്. 

റീലീസിലെ ഉത്തരകടലാസില്‍ : 'എന്തുകൊണ്ടാണ് ഗാന്ധിജി ഓരോ നോട്ടിലും ചിരിക്കുന്നത്?' എന്ന ചോദ്യമായിരുന്നു ഉണ്ടായിരുന്നത്. '...കാരണം അദ്ദേഹം കരഞ്ഞാൽ നോട്ട് നനയും' വിദ്യാര്‍ത്ഥിയുടെ ഉത്തരം ഇന്‍സ്റ്റാഗ്രാമില്‍ ഏറെ പേരുടെ ശ്രദ്ധനേടി. വിദ്യാര്‍ത്ഥിയുടെ ഉത്തരത്തിന് അധ്യാപകന്‍ 10 ല്‍ 10 മാർക്കും നല്‍കി. വീഡിയോ ഇതിനകം 55 ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്. എന്നാല്‍ കുറിപ്പുകളെഴുതാനെത്തിയവര്‍ ഒരേ സമയം തമാശ ആസ്വദിക്കുകയും അതേസമയം സംശയവും അവിശ്വാസവും പ്രകടിപ്പിച്ചു. ചിലര്‍ ചോദ്യവും ഉത്തരവും എഴുതിയത് ഒരേ ആളാണെന്ന് കൈയക്ഷരം തെളിയിക്കുന്നതായി അവകാശപ്പെട്ടു.

കുപ്പത്തൊട്ടിയില്‍ കൈയിട്ട് വാരി യു എസ് യുവതി സമ്പാദിച്ചത് 64 ലക്ഷം രൂപ

കാണാന്‍ വയ്യ; കുട്ടികള്‍ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് വീണ് മൂന്ന് വയസുകാരി മരിച്ചു

'വിദ്യാർത്ഥിയെ ലൈക്ക്, മാഡം പോലെ' എന്നായിരുന്നു ഒരു കുറിപ്പ്. അതേസമയം 'കുട്ടി ശരിയായ കാര്യം എഴുതിയിരിക്കുന്നു' എന്ന് എഴുതിയവരും കുറവല്ല. നിരവധി കാഴ്ചക്കാര്‍ ചിരിക്കുന്ന ഇമോജികള്‍ പങ്കുവച്ചു. അതേസമയം പലരും റീലിന്‍റെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചു. സമാനമായ കൈയക്ഷരത്തിലാണ് മറ്റ് കുറിപ്പുകളുള്ളതെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു. പല ഉത്തരങ്ങളും കുട്ടികള്‍ എഴുതാന്‍ സാധ്യത ഇല്ലാത്തതാണെന്ന് മറ്റ് ചിലരെഴുതി. സമൂഹ മാധ്യമങ്ങളില്‍ കാഴ്ചക്കരെയും ഫോളോവേഴ്സിനെയും സൃഷ്ടിക്കാനുള്ള വ്യാജ ശ്രമം എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. 

കിടപ്പു മുറിയില്‍ ഒളിക്യാമറ വച്ചു; മാതാപിതാക്കള്‍ക്കെതിരെ 20 -കാരി പോലീസില്‍ പരാതി നല്‍കി


 

Latest Videos
Follow Us:
Download App:
  • android
  • ios