രണ്ട് കോടി വിലയുള്ള 'കോസ്മോപോളിസ്' വാച്ച്! ആ അത്യപൂര്‍വ്വതയുടെ കാരണം അറിയാം


12 കല്ലുകളാണ് വാച്ചിന്‍റെ വില രണ്ട് കോടി രൂപയിലേക്ക് ഉയര്‍ത്തിയത്. എന്നാല്‍ ഈ പന്ത്രണ്ട് കല്ലുകളും ഭൂമിയില്‍ നിന്നുള്ളതല്ലെന്നാണ് വാച്ചിന്‍റെ ഏറ്റവും വലിയ പ്രത്യേകത

watch worth two crore knows the reason for its rarity BKG

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ വാച്ച്, സമയം നോക്കാനുള്ള ഉപകരണം എന്നതില്‍ നിന്നും ആഢംബരത്തിന്‍റെ ചിഹ്നമായി മാറിക്കഴിഞ്ഞു. ഈ ഗണത്തില്‍പ്പെട്ട ഒരു വാച്ച് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു കഴിഞ്ഞ വാച്ചിന്‍റെ പ്രത്യേകത, ചന്ദ്രന്‍. ചൊവ്വ, ബഹിരാകാശം തുടങ്ങി ഭൂമിക്ക് പുറത്തുള്ള 12 വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ള ഉല്‍ക്കാശിലകള്‍ പതിച്ച വാച്ചാണെന്നതാണ്. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്നുണ്ടല്ലേ? എങ്കില്‍ കേട്ടോളൂ...

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിക്കുന്ന പാറയുടെയോ ലോഹത്തിന്‍റെയോ അപൂർവ ശകലങ്ങളെയാണ് ഉൽക്കാശിലകള്‍ എന്ന് അറിയപ്പെടുന്നത്.  ''ഒരു വാച്ചിൽ ഏറ്റവും കൂടുതൽ ഉൽക്കാശിലകൾ ചേർക്കുന്നു. 12 by Les Ateliers Louis Moinet." വാച്ചിന്‍റെ വീഡിയോ പങ്കുവച്ച് കൊണ്ട് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ കുറിച്ചു. വീഡിയോയുടെ തുടക്കത്തില്‍ ഈ 'അപൂർവവും വിലപ്പെട്ടതുമായ' ഉല്‍ക്കാശിലകളെ കാണിച്ച് കൊണ്ടു തുടങ്ങുന്ന വീഡിയോയുടെ ഒടുവില്‍ ഈ ഉല്‍ക്കാശിലകള്‍ വാച്ചില്‍ അലങ്കരിച്ചിരിക്കുന്നതും കാണിക്കുന്നു. വാച്ചിലെ ഉല്‍ക്കാശിലകള്‍ ഭൂമിയിലേക്ക് എത്തിയത് ചന്ദ്രൻ, ചൊവ്വ, ഛിന്നഗ്രഹങ്ങളുടെ ഒരു കൂട്ടം എന്നിവയില്‍ നിന്നുമാണ്. മെക്സിക്കോയിലെ ഒരു ഉൽക്കാവർഷത്തില്‍ നിന്നും ലഭിച്ച ശിലയും ഒപ്പമുണ്ട്. 

ആനക്കാരനെ പോകാന്‍ അനുവദിക്കാതെ കെട്ടിപ്പിടിക്കുന്ന കുട്ടിയാനയുടെ വീഡിയോ; അതിശയപ്പെടുത്തും !

പൂന്തേന്‍ കുടിച്ച് പൂസായി പൂവില്‍ കിടന്ന് ഉറങ്ങിപ്പോയ തേനീച്ചയെ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ കാണാം !

‘കോസ്മോപോളിസ്’ എന്ന് പേരിട്ടിരിക്കുന്ന വാച്ചിൽ ഡയലിലാണ് ഈ 12 വ്യത്യസ്ത ഉൽക്കകൾ പതിപ്പിച്ചിരിക്കുന്നത്. വാച്ചിൽ ഘടിപ്പിച്ച ഓരോ ഉൽക്കാശിലയ്ക്കും മെറ്റിയോറിറ്റിക്കൽ സൊസൈറ്റിയുടെ ഭാഗമായ ഉൽക്കാശില വേട്ടക്കാർ നൽകുന്ന സർട്ടിഫിക്കറ്റ് പ്രകാരമാണ് ആധികാരികത നൽകുന്നതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്‍റെ ബ്ലോഗില്‍ പറയുന്നു. അന്തിമ രൂപകൽപനയ്ക്കൊടുവില്‍ 18 കാരറ്റ്, റോസ്-ഗോൾഡ് കെയ്‌സ്, നാൽപ്പത് മില്ലിമീറ്റർ വ്യാസമുള്ള ഒരു കറുത്ത റിസ്റ്റ് ബാൻഡിലാണ് പണിതത്. ഉല്‍ക്കാശിലകളെ കൃത്യമായി മുറിച്ചെടുക്കുന്നത് ഏറെ ശ്രമകരമായിരുന്നെന്നും ബ്ലോഗില്‍ പറയുന്നു. ഇത്രയും പ്രത്യേകതയുള്ള വാച്ചിന്‍റെ വില എത്രയായിരിക്കുമെന്ന് ഊഹിക്കാമോ? 2,05,01,424 രൂപ (2,46,901 ഡോളര്‍.) ആണെന്ന് ലെസ് അറ്റലിയേഴ്സ് ലൂയിസ് മൊയ്‌നെറ്റ് എസ്എ പറയുന്നു. "ഒരു മികച്ച വാച്ച് മേക്കിംഗ് സൃഷ്ടിയേക്കാൾ, കോസ്‌മോപോളിസ് ഒരു ചരിത്രപരവും ശാസ്ത്രീയവുമായ യാത്രയാണ്, സ്ഥൂലപ്രപഞ്ചത്തിന്‍റെ സൂക്ഷ്മരൂപമാണ്." ലൂയിസ് മൊയ്‌നെറ്റിന്‍റെ ഉടമയും ക്രിയേറ്റീവ് ഡയറക്ടറുമായ ജീൻ മേരി ഷാലർ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios