തൊഴില്‍ മുംബൈയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍റ്, ഹോബി ഓട്ടോ ഓടിക്കല്‍; ഒരു വൈറല്‍ വീഡിയോ കാണാം


മുംബൈയിൽ രണ്ട് ഫ്ലാറ്റുകൾ സ്വന്തമായുണ്ടെന്നും ഹോബിയായി ഓട്ടോ ഓടിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Watch a video of a real estate agent's hobby auto driving in Mumbai


ട്ടോ ഡ്രൈവര്‍മാരെ കുറിച്ച് പരാതികളാണ് കൂടുതലും. കൂടുതല്‍ പണം വാങ്ങി. കൂടുതല്‍ പണം വാങ്ങാനായി വളഞ്ഞ വഴിയിലൂടെ കൊണ്ട് പോയി. അങ്ങനെ... അങ്ങനെ... പരാതിയുടെ കെട്ടുകള്‍ പലതാണ്. എന്നാല്‍, അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു ഓട്ടോ ഡ്രൈവറെ രസകരമായി അവതരിപ്പിച്ചു. തൊഴില്‍ അടിസ്ഥാനത്തില്‍ അദ്ദേഹം ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്‍റാണ്. എന്നാല്‍ ഇടയ്ക്ക് ഹോബിയായി ഓട്ടോ ഓടിക്കുന്നു. റേഡിയോ ജോക്കിയായ അലോകിതയാണ് വീഡിയോ പങ്കുവച്ചത്. 'ഹോബിയായി റിക്ഷ ഓടിക്കുന്ന ചെമ്പൂർ കെ അന്നാനെ കാണൂ!' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

വിദ്യാവിഹാർ സ്‌റ്റേഷനിൽ നിന്ന് ഓട്ടോയിൽ കയറിയപ്പോഴാണ്  അലോകിത അദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് വീഡിയോയില്‍ കുറിച്ചു. 'ഞാൻ ഈ സുന്ദരനായ ഒരു മനുഷ്യനെ കണ്ടുമുട്ടി. ഞങ്ങളുടെ വഴിയിൽ കാണുന്ന എല്ലാവരോടും അദ്ദേഹം അഭിവാദ്യം ചെയ്യുകയായിരുന്നു. എല്ലാവരും അദ്ദേഹത്തെ അറിയും എന്ന മട്ടിൽ ഊഷ്മളമായ മറുപടി നൽകുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ജിജ്ഞാസ കാരണം, ഞാൻ അദ്ദേഹത്തോട് ചോദിച്ചു, നിങ്ങൾക്ക് ഇവിടെയുള്ള എല്ലാവരെയും അറിയാമോ? വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത് കൃത്യമായി അദ്ദേഹം മറുപടി നൽകി.' അലോകിത പറയുന്നു. തൊഴില്‍ പരമായി താന്‍ റിയല്‍ ഏസ്റ്റേറ്റ് ഏജന്‍റാണെന്നും ഹോബിയായാണ് ഓട്ടോ ഓടിക്കുന്നതെന്നും അദ്ദേഹം അലോകിതയോട് പറഞ്ഞു. 

വ്ലോഗർ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു? എഡിറ്റ് ചെയ്ത വീഡിയോക്ക് വ്യാപക പ്രചാരം; പക്ഷേ യാഥാർത്ഥ്യം മറ്റൊന്ന്

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RJ Alokita (@rjalokita)

ജോലി സ്ഥലത്ത് ഇനി ചിരിക്കണം; പുഞ്ചിരിയില്‍ നിന്നും നിങ്ങൾ ജോലിക്ക് യോഗ്യരാണോയെന്ന് ഉറപ്പിക്കാന്‍ ഐഎ

മുംബൈയിൽ രണ്ട് ഫ്ലാറ്റുകൾ സ്വന്തമായുണ്ടെന്നും ഹോബിയായി ഓട്ടോ ഓടിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അവരുടെ സംസാരത്തിലുടനീളം, അന്ന, അദ്ദേഹത്തിന്‍റെ ജീവിതം പങ്കുവയ്ക്കുകയും ഒപ്പം അലോകിതയ്ക്ക് പ്രചോദനാത്മകമായ ഉപദേശവും നൽകുകയും ചെയ്തു. യാത്രാവസാനം മാതാപിതാക്കളെ ബഹുമാനിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ജീവിതത്തിൽ വിജയിക്കാൻ "ഡാഷിംഗ്" ആയി തുടരേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വീഡിയോ ഇതിനകം ഒന്നര ലക്ഷത്തോളം പേരാണ് കണ്ടത്. നിരവധി പേര്‍ അദ്ദേഹത്തെ കണ്ടുമുട്ടിയ സന്തോഷം കുറിപ്പുകളിലൂടെ പങ്കുവച്ചു. 'അദ്ദേഹത്തെ പോലെ ധാരാളം ആളുകൾ ഉണ്ട്, എന്‍റെ ബിൽഡിംഗ് വാച്ച്മാന് പോലും അടുത്ത പ്രദേശത്ത് 2 ഫ്ലാറ്റുകൾ ഉണ്ട്, എന്നാൽ റിട്ടയർമെന്‍റിന് ശേഷം വീട്ടിൽ ഇരിക്കുന്നതിന് പകരം സ്വയം ജോലി ചെയ്യാൻ വാച്ച്മാനായി ജോലി ചെയ്യുന്നു.'  ഒരു കാഴ്ചക്കാരനെഴുതി. 

'ഉഫ് തീ...'; മുഷ്ടി ചുരുട്ടി മസിൽ പെരുപ്പിച്ച് മുത്തശ്ശി, വീഡിയോ കണ്ടത് ഒരു കോടി പതിനൊന്ന് ലക്ഷത്തിലേറെ പേർ

Latest Videos
Follow Us:
Download App:
  • android
  • ios