'ഓരോ പ്രാവശ്യം ഈ വീഡിയോ കാണുമ്പോഴും കരഞ്ഞു പോകുന്നു'; അധ്വാനത്തിന്റേയും സൗഹൃദത്തിന്റെയും പാഠം

കൂട്ടുകാരനാണ് അവനെ കൈപിടിച്ച് പഴം എടുക്കാനും അത് വാഹനത്തിലേക്ക് കൊണ്ടുചെന്ന് ഇടാനും സഹായിക്കുന്നത്. കൂട്ടുകാരന്റെ കൈപിടിച്ച് യുവാവ് പഴം കൂടയിൽ നിറക്കാൻ ഓടുന്നത് കാണാം.

visually impaired man working friend helping him viral video

മനുഷ്യരുടെ സ്നേഹവും സൗഹൃദവും അടയാളപ്പെടുത്തുന്ന അനേകം വീഡിയോകൾ നമ്മൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ചിലതെല്ലാം നമ്മുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നവയായിരിക്കും. അതുപോലെ, അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് last.opinions എന്ന യൂസറാണ്. കണ്ണ് കാണാത്ത ഒരാൾ ജോലി ചെയ്യുന്നതാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിങ്ങളുടെ ജീവിതം കഠിനമാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ കണ്ണ് കാണാത്ത ഈ മനുഷ്യൻ പണമുണ്ടാക്കാൻ കഠിനമായി പരിശ്രമം നടത്തുന്നത് നോക്കൂ എന്നാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. 

വീഡിയോയിൽ കാണുന്നത്, കണ്ണ് കാണില്ല എന്ന് കരുതുന്ന ഒരു യുവാവ് പഴം കടത്തുന്ന ജോലി ചെയ്യുന്നതാണ്. എന്നാൽ, അതോടൊപ്പം എടുത്തു പറയേണ്ടതാണ് യുവാവിനൊപ്പമുള്ള കൂട്ടുകാരനേയും. കൂട്ടുകാരനാണ് അവനെ കൈപിടിച്ച് പഴം എടുക്കാനും അത് വാഹനത്തിലേക്ക് കൊണ്ടുചെന്ന് ഇടാനും സഹായിക്കുന്നത്. കൂട്ടുകാരന്റെ കൈപിടിച്ച് യുവാവ് പഴം കൂടയിൽ നിറക്കാൻ ഓടുന്നത് കാണാം. പിന്നീട്, പഴം കൂടയിൽ നിറച്ച ശേഷം അത് വണ്ടിയിൽ ഇടുന്നതിന് വേണ്ടി കൂട്ടുകാരന്റെ ഷർട്ടിൽ പിടിച്ചുകൊണ്ടാണ് യുവാവ് നടക്കുന്നത്. 

ഇങ്ങനെ ജോലി ചെയ്യുന്ന യുവാവിനെയും സുഹൃത്തിനേയുമാണ് വീഡിയോയിൽ കാണുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ലക്ഷങ്ങളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, ഓരോ തവണ എന്റെ ഫീഡിൽ ഈ വീഡിയോ കാണുമ്പോഴും ഞാൻ കരഞ്ഞു പോകുന്നു എന്നാണ്. അതുപോലെ തന്നെ ഈ വീഡിയോയിൽ കാണുന്ന കൂട്ടുകാരനെ കുറിച്ചും ഒരുപാടുപേർ കമന്റ് നൽകിയിട്ടുണ്ട്. 

വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലൂടെ നിരവധിപ്പേരാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്.  

'എവിടെ വിൻഡോ സീറ്റിലെ വിൻഡോ എവിടെ'? പണം നൽകിയിട്ടെന്ത് കാര്യം, ചുമരും നോക്കിയിരിക്കാം, വൈറലായി പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios