ഉള്ളം കൈയിലിട്ട് പമ്പരം കറക്കുന്ന പോലെ; അയാൾ പുതുവത്സരാഘോഷത്തിലെ ബാർ ടെന്‍ററായിരുന്നില്ലെന്ന് ആനന്ദ് മഹീന്ദ്ര
'ബ്രോ ഒരു ബാര്‍ടെന്‍ഡര്‍ ആയാല്‍ ദശലക്ഷങ്ങള്‍ സമ്പാദിക്കാന്‍ കഴിയും.' എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ കണ്ടത് 23 ലക്ഷം പേരാണ്.
കഴിവ് ഓരോരുത്തര്‍ക്കും ഓരോ തരത്തിലാകും. ചിലര്‍ പാട്ടുപാടുന്നു. മറ്റ് ചിലര്‍ ചിത്രം വരയ്ക്കുന്നു. അങ്ങനെ പല കഴിവുകളുള്ളവരുണ്ടെങ്കിലും എല്ലാവരും പണം സമ്പാദിക്കണമെന്നില്ല. ചിലര്‍ സ്വന്തം കഴിവുകളുപയോഗിച്ച് സമ്പാദിക്കുമ്പോള്‍ അതിനേക്കാള്‍ കഴിവുകളുണ്ടെങ്കിലും ഒന്നും എവിടെയും എത്താതെ ഇരിക്കുന്ന പലരും നമ്മുക്ക് ചുറ്റുമുണ്ട്. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ (X) വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ആനന്ദ് മഹീന്ദ്രയും ഈ വീഡിയോ പങ്കുവച്ചു. Human Nature എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ ആദ്യം പങ്കുവച്ചത്. 'ബ്രോ ഒരു ബാര്‍ടെന്‍ഡര്‍ ആയാല്‍ ദശലക്ഷങ്ങള്‍ സമ്പാദിക്കാന്‍ കഴിയും.' എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ കണ്ടത് 23 ലക്ഷം പേരാണ്.
ഒരു കോക്ടെയിലില്‍ മിക്സ് ഉണ്ടാക്കുന്ന ഒരു നാടന്‍ തട്ടുകടക്കാരന്‍റെ വീഡിയോയായിരുന്നു അത്. മദ്യത്തിന് പകരം ശീതളപാനീയങ്ങള്‍ ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്‍റെ കോക്ടെയ്ൽ മിക്സെന്ന് മാത്രം. വീഡിയോയില്‍ മധുര പാനീയവും പാലും ഐസ് ക്യൂബുകളും മറ്റ് കൂട്ടുകളും ചേര്‍ത്ത ശേഷം, ഗ്ലാസുകള്‍ പരസ്പരം ചേര്‍ത്ത് വയ്ക്കുന്നു. ശേഷം അതിമനോഹരമായി ആ ഗ്ലാസുകള്‍ അദ്ദേഹം വായുവില്‍ കറക്കുന്നു. പിന്നാലെ ഉള്ളം കൈയിലിട്ടും നിരവധി തവണ കറക്കുന്നു. അതിന് ശേഷം അത് കുടിക്കാന്‍ നല്‍കുന്നതായിരുന്നു വീഡിയോ. നിരവധി പേര്‍ വീഡിയോ കാണുകയും തങ്ങളുടെ അഭിപ്രായമെഴുതാനെത്തുകയും ചെയ്തു.
കരുത്തന്‍ പക്ഷേ, ഏറ്റവും ദുര്‍ബലമായ നിമിഷം!; കണ്ണീരൊഴുക്കുന്ന കാട്ടുപോത്തിന്‍റെ വീഡിയോ വൈറല്‍ !
ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി,'ഈ മാന്യൻ ഒരു പുതുവത്സരാഘോഷത്തിലെ ബാർടെൻഡർ ആയിരുന്നില്ല - പക്ഷേ അദ്ദേഹത്തിന് തീർച്ചയായും അതിന് കഴിയുമായിരുന്നു! കഴിവ് എല്ലാ രൂപത്തിലും വരുന്നു. ടോം ക്രൂയിസിനും ഉയരങ്ങളിലേക്ക് നീങ്ങുക. (കോക്ടെയ്ൽ എന്ന ചിത്രത്തിലെ ക്രൂസിനെ ഓർമ്മയുണ്ടോ? )'. ആനന്ദ് മഹീന്ദ്ര എഴുതി. ആനന്ദിന്‍റെ റീട്വീറ്റ് ഒറ്റ ദിവസം കൊണ്ട് നാല്‍പ്പത്തി രണ്ട് ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ അദ്ദേഹം അസാമാധ്യ കഴിവുള്ളയാളാണെന്ന് കുറിച്ചു. ചെറിയ സ്ഥലത്ത് ഒതുങ്ങിപ്പോകേണ്ടയാളല്ല അയാളെന്നും മറ്റ് ചിലര്‍ എഴുതി.
ഇതാണ് സ്വച്ഛ ഭാരത് ! ഓടുന്ന ട്രയിനില്‍ നിന്നും മാലിന്യം പുറത്തേക്ക് എറിയുന്ന ജീവനക്കാരന്‍റെ വീഡിയോ !