'അഞ്ച് മാർക്ക് നിന്‍റെ ബുദ്ധിക്ക്'; ഹിന്ദി പരീക്ഷയ്ക്ക് തെറ്റ് ഉത്തരം എഴുതിയ കുട്ടിയോട് ടീച്ചർ, വീഡിയോ വൈറൽ
ഉത്തരങ്ങളെല്ലാം തെറ്റായിരുന്നെങ്കിലും പരീക്ഷാ പേപ്പറിന്‍റെ ഏറ്റവും ഒടുവിലായി പത്തില്‍ അഞ്ച് മര്‍ക്ക് നല്‍കിയ അധ്യാപകന്‍ ഇങ്ങനെ എഴുതി,'ഈ സംഖ്യ നിന്‍റെ ബുദ്ധിക്കുള്ളതാണ് മകനെ' എന്ന് .
സ്കൂളില്‍ പരീക്ഷ കഴിഞ്ഞ ഫലപ്രഖ്യാപനങ്ങള്‍ വന്ന് തുടങ്ങി. ഇതിനിടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഒരു ഉത്തരക്കടലാസിന്‍റെ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ആ വീഡിയോ വൈറലായി. ചോദ്യത്തിന് കുട്ടി തെറ്റ് ഉത്തരമെഴുതിയിട്ടും അത് അധ്യാപികയെ ചിരിപ്പിക്കുകയും അഞ്ച് മാര്‍ക്ക് നല്‍കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. n2154j എന്ന അക്കൌണ്ടില്‍ നിന്ന് പങ്കുവയ്ക്കപ്പെട്ട വീഡിയോയിലാണ് ഈ ഉത്തരക്കടലാസുള്ളത്.
ഉത്തരക്കടലാസില്‍ 'എന്താണ് സംയുക്ത വ്യഞ്ജനാക്ഷരം?', 'എന്താണ് ഭൂതകാലത്തെ സൂചിപ്പിക്കാന്‍ വിളിക്കുന്നത്?','എന്തിനെയാണ് ബഹുവചനം എന്ന് വിളിക്കുന്നത്?' എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ചോദ്യങ്ങളില്‍ നിന്ന് ഹിന്ദി ഭാഷാ പരീക്ഷയാണെന്ന് വ്യക്തം. കുട്ടിയുടെ ഉത്തരം പക്ഷേ അധ്യാപികയെ പോലെ കാഴ്ചക്കാരെയും അത്ഭുതപ്പെട്ടുത്തി. 'മാതാർ പനീറും എല്ലാ മിശ്രിത പച്ചക്കറികളും സംയോജിത വിഭവങ്ങളാണ്' എന്ന് ആദ്യ ചോദ്യത്തിനും 'ഭൂതകാലം നമ്മുടെ ഭൂതകാലത്തിന്‍റെ രൂപത്തിൽ വരുമ്പോൾ, അതിനെ ഭൂതകാലം എന്ന് വിളിക്കുന്നു.' എന്ന് രണ്ടാമത്തെ ചോദ്യത്തിനും '"അമ്മായിയമ്മയുടെ വാക്കുകൾ ശ്രദ്ധിക്കുന്ന മരുമകളെ ബഹുവചനം എന്ന് വിളിക്കുന്നു.' എന്ന് മൂന്നാമത്തെ ചോദ്യത്തിനും കുട്ടി ഉത്തരമെഴുതി.
രണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു
ഉത്തരങ്ങളെല്ലാം തെറ്റായിരുന്നെങ്കിലും പരീക്ഷാ പേപ്പറിന്‍റെ ഏറ്റവും ഒടുവിലായി പത്തില്‍ അഞ്ച് മര്‍ക്ക് നല്‍കിയ അധ്യാപകന്‍ ഇങ്ങനെ എഴുതി,'ഈ സംഖ്യ നിന്‍റെ ബുദ്ധിക്കുള്ളതാണ് മകനെ' എന്ന് . ബുദ്ധിമാനായ കുട്ടി എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ കണ്ട നിരവധി പേര്‍ ചിരിയുടെ ഇമോജികള്‍ കമന്‍റ് ബോക്സില്‍ നിറച്ചു. ചിലര്‍ കുട്ടിക്ക് പത്തില്‍ പത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. അതേസമയം ഈ ഉത്തരക്കടലാസ് എവിടെ, ഏത് സ്കൂളില്‍ നിന്നുള്ളതാണെന്ന് വീഡിയോയില്‍ പറയുന്നില്ല. ആഴ്ചകള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ഒരു ഹയർ സെക്കന്‍റണ്ടറി വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ 'ജയ് ശ്രീറാം' എന്ന് എഴുതിവച്ചതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.