'ഫെബ്രുവരിയില്‍ ഉറങ്ങി ജൂലൈയില്‍ ഉണര്‍ന്നു'; മഴ നനഞ്ഞ് മുംബൈ നഗരം; നൃത്തം ചവിട്ടി സോഷ്യല്‍ മീഡിയ
മറ്റൊരാള്‍ കൂറച്ച് കൂടി ഭാവനാസമ്പന്നനായി ഇങ്ങനെ കുറിച്ചു, 'ഫെബ്രുവരിയിൽ ഉറങ്ങി, ജൂലൈയിൽ ഉണർന്നു.' മറ്റൊരു രസികന്‍റെ സംശയം 'നമ്മുക്കിനി വേനൽക്കാലം ഇല്ലേ?' എന്നായിരുന്നു.
കത്തിയെരിയുന്ന സൂര്യന് താഴെ വീയര്‍ത്തൊട്ടി നില്‍ക്കുമ്പോള്‍ ഒരു മഴ പെയ്യുന്നതില്‍ പരം ആനന്ദം എന്താണ്? അതെ ഇന്നലെ മാര്‍ച്ച് ഒന്നാം തിയതി തന്നെ മുംബൈ നഗരം മഴയില്‍ കുതിര്‍ന്നു, സൗത്ത് മുംബൈ, അന്ധേരി, ബാന്ദ്ര കുർള കോംപ്ലക്‌സ്, ബോറിവാലി തുടങ്ങിയ പ്രദേശങ്ങളിൽ മിതമായ മഴ ലഭിച്ചു. മഹാരാഷ്ട്രയിലെ കല്യാൺ, താനെ, പാൽഘർ എന്നിവിടങ്ങളിലും "മിതമായതോ ചെറിയതോ ആയ കനത്ത മഴ" ലഭിച്ചെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മുംബൈയില്‍ സാധാരണ മഴ ലഭിക്കുന്ന മൺസൂൺ മാസങ്ങള്‍ ജൂൺ മുതൽ സെപ്റ്റംബർ വരെയാണ്. ശക്തമല്ലെങ്കിലും നല്ലൊരു മഴ ലഭിച്ചതോടെ നഗരത്തിലെ താപനിലയില്‍ വലിയ ആശ്വാസം ലഭിച്ചു.
രാത്രിയിലെയും അതിരാവിലെയും മഴ, നേരെ പുലര്‍ന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ തിരയടിച്ചെത്തി. സാമൂഹിക മാധ്യമ അക്കൌണ്ടുകളില്‍ വീഡിയോകളും ഫോട്ടോകളും നിറഞ്ഞു. പിന്നാലെ മീമുകള്‍ ഇറക്കിസാമൂഹിക മാധ്യമ ഉപയോക്താക്കള്‍ വേനല്‍ മഴ ആഘോഷിച്ചു. 'മാർച്ച് 1-ാം തിയതി, മുംബൈക്കാർ ഉണർന്നത് അപ്രതീക്ഷിത മഴയിൽ. പ്രത്യേകിച്ച് താനെ പ്രദേശം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താപനിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ നേരിടുന്നു. ഇത് അനുയോജ്യമായ കാലാവസ്ഥയല്ലാത്തതിനാൽ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.' മുംബൈ നൗകാസ്റ്റ് എന്ന കാലാവസ്ഥാ പ്രവചന അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടു.
Read More: 'ഭൂപടമായ ഭൂപടമെല്ലാം തെറ്റ്'; യഥാര്‍ത്ഥ ഭൂപടം വെളിപ്പെത്തുന്ന വീഡിയോ വൈറല്‍ !
Read More: അതിവേഗ വേട്ടക്കാരന്‍, കശേരുക്കളില്ലാത്ത ദ്വിലിംഗജീവി; പുതിയ ഇനം കടല്‍ ഒച്ചിന് രാഷ്ട്രപതിയുടെ പേര് !
Read More: മൈനസ് 25 ഡിഗ്രി തണുപ്പില്‍ ഒരു ഗുജറാത്തി കല്യാണം; തണുത്ത് വിറച്ച് അതിഥികള്‍; വൈറലായി വീഡിയോ!
“മാർച്ച്, മുംബൈയിൽ നേരിയ മഴയോടെ ആരംഭിക്കുന്നു. ഏപ്രിൽ ഫൂൾ ദിനം പ്രകൃതി മുൻകൂട്ടി നിശ്ചയിച്ചോ? " എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. മറ്റൊരാള്‍ കൂറച്ച് കൂടി ഭാവനാസമ്പന്നനായി ഇങ്ങനെ കുറിച്ചു, 'ഫെബ്രുവരിയിൽ ഉറങ്ങി, ജൂലൈയിൽ ഉണർന്നു.' മറ്റൊരു രസികന്‍റെ സംശയം 'നമ്മുക്കിനി വേനൽക്കാലം ഇല്ലേ?' എന്നായിരുന്നു. 'മാർച്ച് 1 ലെ മഴയാണ് ഇന്ന് എന്‍റെ കുടുംബം കണ്ട ഏറ്റവും വിചിത്രമായ രണ്ടാമത്തെ കാര്യം. ആദ്യത്തേത് ഞാൻ നേരത്തെ ഉണർന്നു എന്നതാണ്.' അപ്രതീക്ഷിത മഴ ആളുകളുടെ ജീവിതത്തില്‍ അല്പം സന്തോഷം നല്‍കിയെന്ന് കുറിപ്പുകളില്‍ നിന്നും വ്യക്തം. കനത്ത ചൂടും നഗരത്തിലെ പൊടി പടലങ്ങളും മനുഷ്യരെ ഏറെ അസ്വസ്ഥരാക്കിയ സമയത്ത് അപ്രതീക്ഷിതമായെത്തിയ മഴ നല്‍കിയ സന്തോഷം ആളുകള്‍ തങ്ങളുടെ സാമൂഹിക മാധ്യമ അക്കൌണ്ടുകളിലും പങ്കുവച്ചു.