'ചങ്കിലെ ചൈന'യില്‍ വെള്ളച്ചാട്ടം പോലും കൃത്രിമം; വെളിപ്പെടുത്തലുമായി സോഷ്യല്‍ മീഡിയ

യുനെസ്കോ ഗ്ലോബല്‍ ജിയോപാര്‍ക്കായി ആഗോളതലത്തില്‍ തെരഞ്ഞെടുത്ത 213 പാര്‍ക്കുകളില്‍ ഒന്നാണ് യുന്തായ് വെള്ളച്ചാട്ടം ഉള്‍ക്കൊള്ളുന്ന പ്രദേശം. ഇവിടെയുള്ള 314 മീറ്റര്‍ ഉയരമുള്ള ഇവിടുത്തെ വെള്ളച്ചാട്ടം കൃത്രിമമാണെന്ന് സോഷ്യല്‍ മീഡിയ. 

Viral Video social media says Even a waterfall in China is also artificial


മ്മ്യൂണിസ്റ്റ് ഏകാധിപത്യ ചൈനയെ കുറിച്ച് ലോകമെങ്ങുമുള്ള ഏറ്റവും വലിയ പരാതി പല ചൈനീസ് ഉത്പന്നങ്ങളും ഓറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകളാണെന്നതാണ്. ഇതിനെ ശരിവയ്ക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. യുനെസ്കോ ഗ്ലോബല്‍ ജിയോപാര്‍ക്കായി ആഗോളതലത്തില്‍ തെരഞ്ഞെടുത്ത 213 പാര്‍ക്കുകളില്‍ ഒന്നാണ് യുന്തായ് വെള്ളച്ചാട്ടം (Yuntai Water Falls) ഉള്‍ക്കൊള്ളുന്ന പ്രദേശം. യുന്തായി മൗണ്ടൻ സീനിക് റിസോർട്ടിലെ ഈ വെള്ളച്ചാട്ടം 314 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് താഴേക്ക് പതിക്കുന്നത്. നിരവധി കാഴ്ചക്കാരെത്തുന്ന ഈ വെള്ളച്ചാട്ടം കൃത്രിമമാണെന്ന് വ്യക്തമാക്കിയത് ചില ദീര്‍ഘദൂര നടത്തക്കാരാണ്. 

ഫീനിക്സ് ടിവിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന ഒരു വീഡിയോയില്‍ വെള്ളച്ചാട്ടം കൃത്രിമമാണെന്ന് വ്യക്തമാക്കുന്നു. താഴെയുള്ള കുഴിയില്‍ നിന്നും വെള്ളം വലിയ പൈപ്പ് വഴി കുന്നിന്‍ മുകളിലെത്തിച്ച് അവിടെ നിന്ന് വീണ്ടും താഴേക്ക് തുറന്ന് വിടുന്നു. താഴേ നിന്നും നോക്കുമ്പോള്‍ 314 മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം യഥാര്‍ത്ഥമാണെന്ന് തോന്നും. സമൂഹ മാധ്യമങ്ങളില്‍ വെള്ളച്ചാട്ടം കൃത്രിമമാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഈ കൃത്രിമ വെള്ളച്ചാട്ടം കാണാന്‍ യുന്തായ് മൗണ്ടൻ പാർക്കിൽ സന്ദര്‍ശകരുടെ തിരക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സ്റ്റാര്‍ലിങ്കിന്‍റെ വരവ് ബ്രസീലിയന്‍ ഗോത്രങ്ങളില്‍ അശ്ലീല ചിത്രങ്ങളോടുള്ള ആസക്തി കൂട്ടിയെന്ന് റിപ്പോര്‍ട്ട്

'കണ്ടതില്‍ വച്ച് ഏറ്റവും വലിയ കടല്‍ക്കൊള്ളക്കാരന്‍'; അതിശക്തമായ കാറ്റില്‍ പറന്ന് പോകുന്നയാളുടെ വീഡിയോ വൈറല്‍

എന്നാല്‍, വെള്ളച്ചാട്ടം കൃത്രിമമാണെന്ന് കണ്ടെത്തിയ വ്ലോഗര്‍ ഇപ്പോള്‍ മാത്രമാണ് ഇത് തിരിച്ചറിഞ്ഞതെന്ന് ചിലര്‍ എഴുതി. യുന്തായ് മാത്രമല്ല. ചൈനയിലെ നിരവധി വെള്ളച്ചാട്ടങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. രാത്രിയിൽ വെള്ളച്ചാട്ടം നിലയ്ക്കുമോ എന്നായിരുന്നു ഒരു കാഴ്ചക്കാരന് അറിയേണ്ടിയിരുന്നത്.  വെള്ളച്ചാട്ടത്തിൽ നിന്ന് സെക്കൻഡിൽ എത്ര വെള്ളം താഴേക്ക് പതിക്കുന്നുവെന്ന് അന്വേഷിച്ചവരും കുറവല്ല. 

അതേസമയം സന്ദര്‍ശകര്‍ക്ക് കാഴ്ചാനുഭവം ഒരുക്കുന്നതിനാണ് ഇത്തരത്തില്‍ കൃത്രിമമായി വെള്ളച്ചാട്ടം സൃഷ്ടിച്ചതെന്ന് യുന്തായ് മൗണ്ടൻ റിസോർട്ടിലെ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. സീസണ്‍ മാറുന്നതിന് അനുസരിച്ച് വെള്ളത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നു. ഇത് സന്ദര്‍ശകരെ നിരാശരാക്കുന്നു. ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്ഥിരമായി പൈപ്പ് വെള്ളം ഉപയോഗിക്കാറുണ്ടെന്നോ, എപ്പോഴാണ് വെള്ളച്ചാട്ടത്തില്‍ പൈപ്പ് സ്ഥാപിച്ചതെന്നോ പറയാന്‍ അദ്ദേഹം തയ്യാറായില്ലെന്നും വാഷിംടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

'എന്‍റെ പട്ടിയെ ആരടിച്ചാലും ഞാൻ തിരിച്ചടിക്കും'; പട്ടിയെ തല്ലിയതിന് ട്രാഫിക് തന്നെ നിശ്ചലമാക്കി യുവാവ്
 

Latest Videos
Follow Us:
Download App:
  • android
  • ios