'ഒരു കൈയബദ്ധം'; 30 യാത്രക്കാരുമായി റഷ്യന്‍ വിമാനം പറന്നിറങ്ങിയത് തണുത്തുറഞ്ഞ തടാകത്തില്‍ !

അതിശക്തമായ മഞ്ഞ് വീഴ്ചയില്‍ നദി തണുത്തുറഞ്ഞു. അതേ സമയം കരയിലും മഞ്ഞ് വീഴ്ച ശക്തമായിരുന്നു. വിമാനം പ്രദേശത്ത് എത്തുമ്പോള്‍ കരയും നദിയും തിരിച്ചറിയാന്‍ പറ്റാത്ത വിധം മഞ്ഞ് മൂടിയിരുന്നു. 

viral video Russian plane with 30 people on board landed in a frozen lake bkg

കാശത്ത് നിന്നും ഭൂമിയിലേക്കുള്ള കാഴ്ച ഭൂമിയില്‍ നിന്നുള്ള കാഴ്ചയില്‍ നിന്നും വ്യത്യസ്തമായിരിക്കും. എന്നാലും ഇത് പോലെ പറ്റുമോ എന്നാണ് ഇപ്പോള്‍ റഷ്യയിലെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ചോദിക്കുന്നത്. 30 യാത്രക്കാരുമായി പോയ വിമാനം റണ്‍വേ ആണെന്ന് കരുതി തണുത്തുറഞ്ഞ തടാകത്തില്‍ ലാന്‍റ് ചെയ്തതാണ് സംഗതി. ഡിസംബര്‍ 28 നായിരുന്നു വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത്. കിഴക്കന്‍ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലൂടെ ഒഴുകുന്ന നിരവധി കൈവഴികളുള്ള കോളിമ നദിയില്‍ ഒരു വിമാനം ലാന്‍റ് ചെയ്തതായിരുന്നു വീഡിയോ. തണുത്തുറഞ്ഞ് മഞ്ഞ് വിരിച്ച നിലയില്‍ വിശാലമായ ഒരു ഫുട്ബോള്‍ ഗ്രൌണ്ട് പോലെയായിരുന്നു കോളിമ നദി. നദിയുടെ ഏതാണ്ട് ഒത്ത നടുവില്‍ ലാന്‍റ് ചെയ്ത വിമാനത്തില്‍ നിന്നും ആളുകള്‍ പുറത്തിങ്ങി നടക്കുമ്പോള്‍ മഞ്ഞില്‍ കാലമരുന്ന ശബ്ദം കേള്‍ക്കാം. 

FL360aero എന്ന ട്വിറ്റര്‍ ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുുറിച്ചു, ' 30 യാത്രക്കാരുമായി പോയ പോളാർ എയർലൈൻസ് അന്‍റോനോവ് എഎൻ -24 ആർവി വിമാനം (ആർഎ -47821) ഡിസംബർ 28 വ്യാഴാഴ്ച റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിലെ സിരിയങ്ക ഗ്രാമത്തിലെ വിമാനത്താവളത്തിലെ റൺവേയ്ക്ക് പകരം തണുത്തുറഞ്ഞ കോളിമ നദിയിൽ ലാൻഡ് ചെയ്തതായി ട്രാൻസ്പോർട്ട് പ്രോസിക്യൂട്ടർമാർ അറിയിച്ചു.' കോളിമ നദി തീരത്ത് തന്നെയാണ് സിരിയങ്ക വിമാനത്താവളവും. നദി നീരത്തിന് സമാന്തരമായാണ് വിമാനത്താവളത്തിന്‍റെ റണ്‍വേ. അതിശക്തമായ മഞ്ഞ് വീഴ്ചയില്‍ നദി തണുത്തുറഞ്ഞു. അതേ സമയം കരയിലും മഞ്ഞ് വീഴ്ച ശക്തമായിരുന്നു. വിമാനം പ്രദേശത്ത് എത്തുമ്പോള്‍ കരയും നദിയും തിരിച്ചറിയാന്‍ പറ്റാത്ത വിധം മഞ്ഞ് മൂടിയിരുന്നു. പ്രാദേശിക വിമാനത്താവളമായതിനാല്‍ റണ്‍വേ അടയാളപ്പെടുത്തിയ വൈദ്യുതി ബള്‍ബുകള്‍ റണ്‍വേയില്‍ ഉണ്ടാകാതിരുന്നതും പൈലറ്റിന് കൃത്യമായ ലാന്‍റിംഗ് അറിയാതെ പോയി. 

മഹീന്ദ്രയുടെ ഓഹരികൾ വാങ്ങാന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവ്; കിടിലന്‍ മറുപടിയുമായി ആനന്ദ് മഹീന്ദ്ര !

'ഹേ പ്രഭു ക്യാ ഹുവാ?; പ്രദര്‍ശിപ്പിക്കുന്നതിനിടെ യുവാവിന് 'ഫ്രഞ്ച് കിസ്' കൊടുത്ത പാമ്പിന്‍റെ വീഡിയോ വൈറല്‍ !

കിഴക്കന്‍ റഷ്യയിലെ സാഖ റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ യാക്കുറ്റ്സ്കിൽ നിന്ന് പറന്നുയർന്ന വൈഎപി 217 വിമാനം അപ്രതീക്ഷിത ലാൻഡിംഗ് നടത്തിയതായി ബിബിസിയും റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കന് മേഖലയില്‍ നിന്ന് 1,100 കിലോമീറ്റര്‍ അകലെയുള്ള സിരിയങ്കയിലേക്ക് പോയ എഎന്‍ -24 വിമാനം ശക്തമായ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തണുത്തുറഞ്ഞ നദിയിലേക്ക് തെന്നിനീങ്ങുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേ സമയം പൈലറ്റിന്‍റെ ശ്രദ്ധക്കുറവാണ് അപകട കാരണമെന്ന് സൈബീരിയന്‍ ഗതാഗത വകുപ്പ് അറിയിച്ചു. വിമാനം സുരക്ഷിതമായി ലാന്‍റ് ചെയ്തെന്നും യാത്രക്കാര്‍ സുരക്ഷിതരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

നാട്ടുകാരുടെ കൈകളില്‍ പുലിക്കുട്ടികള്‍, 'ഒയ്യോ.... അവയ്ക്കെന്ത് ഭംഗി'യെന്ന് സോഷ്യല്‍ മീഡിയ !

Latest Videos
Follow Us:
Download App:
  • android
  • ios