'ദേ ഇതാണ്, ഏറ്റവും കഠിനമായ ആ കാര്യം'; സ്വിഗ്ഗി ഡെലിവറി പെൺകുട്ടി നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വീഡിയോ വൈറൽ
ഓരോ ജോലിക്കും അതിന്‍റെതായ കഷ്ടപ്പാടുകളുണ്ടെന്നും അവ ആസ്വദിക്കുമ്പോഴാണ് ജോലിയും ആസ്വദിക്കാന്‍ പറ്റൂവെന്നായിരുന്നു ചിലര്‍ എഴുതിയത്.
ജീവിത സാഹചര്യങ്ങൾ മാറിയതോടെ തോഴിലിടങ്ങളും തോഴില്‍ രീതികളും മാറി. ഒരു മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍ വരെയുള്ള പാര്‍ടൈം ജോലികളുടെ കാലം കൂടിയാണ് ഇപ്പോൾ. തൊഴിലിടങ്ങളിലുണ്ടായ ഈ മാറ്റം ഏറ്റവും കൂടുതല്‍ ഉപകാരപ്പെട്ടിരിക്കുന്നത് വിദ്യാര്‍ത്ഥികൾക്കാണ്. ആരെയും ആശ്രയിക്കാതെ പഠനം മുന്നോട്ട് കൊണ്ട് പോകാനായി വരുമാനമുള്ള ഒരു ജോലി. അത് പുതിയ കാലത്ത് ലഭ്യമാണ്. എന്നാല്‍, അതിനോരോന്നിനും അതിന്‍റെതായ പ്രശ്നങ്ങളുമുണ്ട്. അത്തരമൊരു പ്രശ്നം ചൂണ്ടിക്കാട്ടിയ ഒരു പെണ്‍കുട്ടിയുടെ വീഡിയോ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറായി.
ഇന്‍സ്റ്റാഗ്രാം താരമായ അമൃതയാണ് സ്വിഗ്ഗി ഡെലിവറി ഏജന്‍റുമാർ നേരിടുന്ന 'കഠിനമായ ചില പ്രശ്നങ്ങള്‍' സമൂഹ മാധ്യമത്തിലുടെ പങ്കുവച്ചത്. അമൃത മോഡലിംഗ് ചെയ്യുന്നു. ഇതിനിടെ ഒരു വരുമാന മാർഗ്ഗമെന്ന രീതിയില്‍ പാര്‍ടൈമായി സ്വിഗ്ഗി ഡെലിവറി ഏജന്‍റായും വർക്കു ചെയ്യുന്നു. 'തങ്ങളുടെ ജോലിയിലെ ഏറ്റവും കഠിനവും വെറുക്കപ്പെട്ടതുമായ ഭാഗം' എന്ന കുറിപ്പോടെയാണ് അമൃതയുടെ വീഡിയോ തുടങ്ങുന്നത്. പിന്നാലെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാളായ ലുലു മാളിലൂടെ 25 രൂപ മാത്രം ലഭിക്കുന്ന ഒരു ഓർഡർ എടുക്കാനായി നടക്കുന്ന ദൂരത്തെ കുറിച്ച് അതിനിടെ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് അമൃത വിവരിച്ചു.
'കലിപ്പ് ഡാ...'; മദ്യപിച്ച യുവതി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുന്ന വീഡിയോ വൈറൽ
'അഭയാര്‍ത്ഥികൾ ഇവിടുണ്ട്'; ഇന്ത്യൻ വിദ്യാർത്ഥികളെ പരിഹസിച്ച് കനേഡിയൻ പൌരൻ; വിമർശനവുമായി സോഷ്യൽ മീഡിയ
മാളില്‍ എപ്പോഴും തിരക്കായിരിക്കും ഇവര്‍ക്കിടയിലൂടെ പല നിലകളിലുള്ള കടകളില്‍ നിന്ന് ഓർഡറെടുത്ത് ലിഫ്റ്റ് ഉപയോഗിച്ചും പലപ്പോഴും ഉപയോഗിക്കാതെയും തിരിച്ചിറങ്ങുമ്പോൾ സമയം പത്ത് - ഇരുപത് മിനിറ്റ് പോയിക്കിട്ടും. ഇത്രയും ത്യാഗം സഹിച്ചാലും ഒരു രൂപ പോലും ഏക്സ്ട്രാ ലഭിക്കില്ല. മാത്രമല്ല, 5 കിലോമീറ്റര്‍ പരിധിയിലെ ഡെലിവറിക്ക് സ്വിഗ്ഗി നല്‍കുന്നത് വെറും 25 രൂപ. ഒരുതവണ തന്നെ ലുലുവില്‍ കയറി ഇറങ്ങി സമയം പോകുന്നത് കാരണം കൂടുതല്‍ ഡെലിവറികൾ എടുക്കാനും പറ്റുന്നില്ലെന്നും അമൃത ചൂണ്ടിക്കാണിച്ചു. ഇത്രയും തിരക്കിലൂടെ ലുലു മാളില്‍ നിന്നും സാധനങ്ങള്‍ ശേഖരിച്ച് കസ്റ്റമര്‍ക്ക് എത്തിച്ച് കൊടുക്കുന്നതിന് സ്വിഗ്ഗി അധികം കാശ് തരുന്നില്ല. കടക്കാരാണെങ്കില്‍ ഓർഡർ ലഭിച്ച സാധനങ്ങള്‍ മാളിന് പുറത്തേക്ക് എത്തിച്ച് തരുന്നില്ല. അങ്ങനെ ചെയ്താല്‍ അത് തങ്ങൾക്ക് ഉപകാരപ്പെടുമെന്നും അമൃത വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ സൂചിപ്പിച്ചു.
സമൂഹ മാധ്യമ ഉപയോക്താക്കൾ അമൃത, വിക്ടിം കാര്‍ഡ് ഇറക്കുകയാണെന്ന് ആരോപിച്ചു. പുരുഷന്മാരാരും ഇത്തരമൊരു പരാതി പറഞ്ഞിട്ടില്ലെന്നും ആണുങ്ങള്‍ ചെയ്യുന്ന ജോലികൾ ചെയ്യാന്‍ സ്ത്രീകൾ ശ്രമിക്കുന്നതിന്‍റെ പ്രശ്നമാണെന്നുമായിരുന്നു ചിലരുടെ നിരീക്ഷണം. അതേസമയം ലുലു മാളില്‍ നിന്നും ഒരോ തവണയും ഡെലിവറി എടുത്ത് പുറത്ത് കടക്കേണ്ടിവരുന്ന ഡെലിവറി ഏജന്‍റുമാരുടെ പ്രശ്നത്തെ കുറിച്ച് നിരവധി പേര്‍ കുറിച്ചു. ചിലര്‍ ജോലി ഒരു ഭാരമായി കരുതരുതെന്നും എല്ലാ ജോലിക്കും അതിന്‍റെതായ പ്രശ്നങ്ങളുണ്ടെന്നും ഉപദേശിച്ചു.