കണ്ണെടുക്കില്ല ; പസഫിക് കടലിലേക്ക് ഒഴുകി ഇറങ്ങുന്ന ലാവാ പ്രവാഹത്തിന്‍റെ വൈറല്‍ വീഡിയോ !

ഹവായിയിലെ ബിഗ് ഐലൻഡിലെ അഗ്നിപർവ്വതത്തിൽ നിന്ന് പസഫിക് സമുദ്രത്തിലേക്ക് പതിക്കുന്ന ലാവയുടെ വീഡിയോയായിരുന്നു അത്. 

Viral video of lava flow into Pacific Ocean bkg

യുഎസിന്‍റെ ഭാഗമായ വടക്കന്‍ പസഫിക് കടലിലെ ഏകാന്തമായ ചെറുദ്വീപ് സമൂഹമാണ് ഹവായി. അമേരിക്കന്‍ വന്‍കരയില്‍ നിന്നും 3,200 കിലോമീറ്റര്‍ ഉള്‍ക്കടലിലാണ് ഈ ദ്വീപ് സമൂഹം സ്ഥിതി ചെയ്യുന്നത്. പ്രധാനമായും എട്ട് ദ്വീപുകള്‍ അടങ്ങിയ ഇവിടെ സജീവ അഗ്നിപര്‍വ്വത മേഖലയാണ്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഹവായ് ദ്വീപില്‍ നിന്നുള്ള ഒരു വീഡിയോ അഗ്നിപര്‍വ്വത ലാവാ പ്രവാഹത്തിന്‍റെ മറ്റൊരു മുഖം കാണിച്ച് തരുന്നു. ഹവായിയിലെ ബിഗ് ഐലൻഡിലെ അഗ്നിപർവ്വതത്തിൽ നിന്ന് പസഫിക് സമുദ്രത്തിലേക്ക് പതിക്കുന്ന ലാവയുടെ വീഡിയോയായിരുന്നു അത്. ഈ ഉരുകിയ പ്രവാഹത്തെ 'ഫയർഹോസ്' (firehose) പ്രവാഹം എന്ന് വിളിക്കുന്നു. 

അസാധാരണമായ വീഡിയോയില്‍ ഒരു ഉയര്‍ന്ന് പ്രദേശത്ത് നിന്നും താഴേയ്ക്ക് ലാവ ഒഴുകുന്നത് കാണിച്ചു. ലാവ താഴേക്ക് ഒഴുകുന്നതിന് അനുസരിച്ച് പുക പടലങ്ങള്‍ മുകളിലേക്ക് ഉയരുന്നു. ലാവ കടല്‍ വെള്ളത്തില്‍ പതിക്കുമ്പോള്‍ തണുക്കുകയും ഈ സമയം കടുത്ത പുക മുകളിലേക്ക് ഉയരുന്നതും വീഡിയോയില്‍ കാണാം. 'ലാവ കടലുമായി സന്ധിക്കുന്നു' എന്ന കുറിപ്പോടെ  Science girl എന്ന എക്സ് അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. nteresting Channel എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോ സയന്‍സ് ഗേള്‍ റീട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിനകം ഒമ്പത് ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. 

അസാധാരണം !; നേരം ഇരുട്ടി വെളുത്തപ്പോള്‍ റേഡിയോ സ്റ്റേഷന്‍റെ 200 അടി ടവര്‍ കാണാനില്ല !

ഒറ്റ കെട്ടിടത്തില്‍ ഒതുക്കപ്പെട്ട നഗരം; ഫ്ലാറ്റുകളും പോലീസ് സ്റ്റേഷനുകളും മുതല്‍ ചായക്കടകള്‍ വരെ !

ഒരു കാഴ്ചക്കാരന്‍ രണ്ട് പ്രകൃതി ശക്തികള്‍ കൂട്ടിമുട്ടുമ്പോൾ ശബ്ദത്തിന്‍റെ തീവ്രത വര്‍ദ്ധിക്കുന്നതിനെ കുറിച്ച് എഴുതി. ഇത് ഒരേസമയം വളരെ മനോഹരവും അതേസമയം ഭയാനകവുമാണെന്ന് എഴുതി. ഏതാണ്ട്  2,000 ഡിഗ്രി താപനിലയിലാണ് ലാവ ഒഴുകുന്നത്. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നായി അറിയപ്പെടുന്ന കിലൗയയിൽ നിന്നാണ് ഈ ലാവാ പ്രവാഹം, 1980-കളിൽ ആരംഭിച്ച Puu Oo vent -ന്‍റെ പൊട്ടിത്തെറിയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ലാവ പ്രവാഹം. ഹവായി ദ്വീപിലെ ഈ ലാവാ പ്രവാഹം കാണാന്‍ വിനോദ സഞ്ചാരികള്‍ക്ക് അനുമതിയുണ്ട്. 

സ്കൂളിലെ 'നല്ല വിദ്യാർത്ഥി'ക്ക് സമ്മാനിച്ച പുസ്തകം; 120 വർഷത്തിന് ശേഷം സ്കൂൾ ലൈബ്രറിയിലേക്ക് തിരിച്ചെത്തി !

Latest Videos
Follow Us:
Download App:
  • android
  • ios