'ഇത് എന്‍റെ ജീവിതം'; ഒഡിയക്കാരനെ വിവാഹം കഴിച്ച്, ബെംഗളൂരുവില്‍ താമസിക്കുന്ന യുഎസ് യുവതി: വീഡിയോ വൈറല്‍

കുടുംബ മൂല്യങ്ങള്‍ക്ക് സാംസ്കാരിക വ്യത്യാസങ്ങളെ മറികടക്കാന്‍ കഴിയുമെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 
 

Viral video of a US woman who married an Odia man living in Benguru


ദേശാന്തര വിവാഹങ്ങള്‍ ഇന്നത്തെ കാലത്ത് അത്ര പുത്തരിയല്ല. പ്രത്യേകിച്ചും ഇന്ത്യന്‍ പ്രവാസികൾ അതാത് രാജ്യങ്ങളില്‍ നിന്നുള്ളവരെ വിവാഹം കഴിച്ച് അതാത് ഇടങ്ങളില്‍ താമസിക്കുന്ന കാലത്ത്. എന്നാല്‍ ഒരു ഒഡീഷക്കാരനെ വിവാഹം കഴിക്കുകയും ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലേക്ക് താമസം മാറ്റുകയും ചെയ്ത ഒരു യുഎസ് യുവതി തന്‍റെ ബെംഗളൂരു ജീവിതത്തിന്‍റെ ചില ഭാഗങ്ങള്‍ കോർത്തിണക്കി ഒരു വീഡിയോ പങ്കുവച്ചപ്പോള്‍ അത് സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്. 

'ഒരു ഒഡിയക്കാരനെ വിവാഹം കഴിച്ചതിന് ശേഷം എന്‍റെ ജീവിതം എങ്ങനെ മാറി' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ദീപക് - ഹന്ന ദമ്പതികൾ തങ്ങളുടെ ഇരുവരുടെയും പേരില്‍ തുടങ്ങിയ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്. താന്‍ ജീവിച്ച് വന്ന പരിസരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകത്ത് ഭര്‍ത്താവിന്‍റെ കുടുംബത്തോടൊപ്പം ജീവിക്കുമ്പോൾ ഹന്ന പലപ്പോഴായി കണ്ട, അനുഭവിച്ച കാഴ്ചകളാണ് വീഡിയോയിലുള്ളത്. 

'ആറ് കോടി'; ജെന്‍ സെഡ് തലമുറ വിവാഹത്തിന് ചെലവഴിക്കുന്ന തുക കേട്ട് 'സന്ന്യസി'ക്കാന്‍ പോകുമെന്ന് കോമേഡിയന്‍

'സ്വപ്ന'മാണെന്ന് കരുതി വിമാനത്തില്‍ വച്ച് സഹയാത്രക്കാരന്‍റെ മേല്‍ മൂത്രമൊഴിച്ചു; സംഭവം യുഎസില്‍

ഇരുവരും ചേര്‍ന്നുള്ള ഒരു ദൃശ്യത്തില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് ലഘുഭക്ഷണം കഴിക്കുന്ന ദൃശ്യം കാണാം. അമ്മായി അമ്മ, മരുമൾക്ക് മുടി കൊട്ടിക്കൊടുക്കുന്നതും അമ്മായിയച്ഛന് മരുമകൾ ബെഡ് കോഫി കൊണ്ട് കൊടുക്കുന്നതും. സാരി ഉടുക്കാന്‍ പഠിക്കുന്നതും തൈര് കടയുന്നതും ചെസ് കളിയും ചപ്പാത്തി ചുടുന്നതും സമ്മാനങ്ങള്‍ ലഭിക്കുന്നതും കാലില്‍ മൈലാഞ്ചി ഇടുന്നതും ചായക്കടയില്‍ നിന്ന് ചൂട് ചായ ഊതിക്കൂടിക്കുന്നതും അങ്ങനെ അങ്ങനെ മിഡില്‍ ക്ലാസ് ഇന്ത്യന്‍ ജീവിതത്തിലെ നിരവധി കാഴ്ചകൾ ഹന്ന തന്‍റെ വീഡിയോയില്‍ കാണിക്കുന്നു. ഏറ്റവും ഒടുവില്‍ ദീപക്കിന്‍റെ ബൈക്കില്‍ ഹന്ന കയറുമ്പോള്‍ ബൈക്കിന്‍റെ വീലില്‍ സാരി കുടുങ്ങാതിരിക്കാനായി മുന്താണി എടുത്ത് ഉയര്‍ത്തി കൊടുക്കുന്ന ഒരു സ്ത്രീയിലാണ് വീഡിയോ അവസാനിക്കുന്നത്. 

'ഞാനൊരു ഒഡിയ കുടുംബത്തിന്‍റെ ഭാഗമാണ്. ഞങ്ങൾ ഒരുമിച്ചായിരിക്കുമ്പോഴെല്ലാം ഞങ്ങൾ സ്നേഹവും ചിരിയും ഭക്ഷണവും കഥകളും പങ്കിടുന്നു, ഹന്ന വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. മാത്രമല്ല. തന്‍റെ അമ്മായിയമ്മയെ കുറിച്ചും ഹന്നയ്ക്ക് അഭിപ്രായമുണ്ട്. 'അവർ വളരെ എളിമയുള്ളവരും ദയയുള്ളവരുമാണ്. എല്ലാ മരുമകൾക്കും ഇത്രയും സ്നേഹമുള്ള മാതാപിതാക്കൾ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.' ഹന്ന എഴുതി.  20 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. ഏതാണ്ട് അരലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു. 'ഇത് വളരെ മനോഹരമാണ്, സ്നേഹം യഥാർത്ഥത്തിൽ അതിരുകൾക്കപ്പുറമാണെന്ന്' ഒരു കാഴ്ചക്കാരന്‍ കുറിച്ചു. 'കുടുംബമൂല്യങ്ങൾക്ക് സാംസ്കാരിക വ്യത്യാസങ്ങളെ എങ്ങനെ മറികടക്കാൻ കഴിയുമെന്നതിന്‍റെ തെളിവാണിത്' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

ഒന്ന് തലകുത്തി നിന്നതാണ്, പിന്നെ ആളെ 'കാണാനില്ല'; ലണ്ടൻ തെരുവിൽ നിന്നുള്ള സ്റ്റണ്ട് വീഡിയോ വൈറൽ
 

Latest Videos
Follow Us:
Download App:
  • android
  • ios