സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിൽ മനുഷ്യച്ചുണ്ടുകളുള്ള മത്സ്യത്തെ കാണാം.
മുഖ സൌന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവരാണ് നിങ്ങളെങ്കില്‍ ചുണ്ടുകളെയും നിങ്ങൾ അതിവ ശ്രദ്ധയോടെ പരിചരിക്കും. മുഖ സൌന്ദര്യത്തില്‍ ചുണ്ടുകൾക്കും പ്രത്യേക പ്രാധാന്യമുണ്ട്. ചുണ്ടുകൾ മനോഹരമാക്കുന്നതിനായി ലിപ്സ്റ്റിക്കുകൾ മുതല്‍ പ്രത്യേകം ചികിത്സവരെ ഇന്ന് ലഭ്യമാണ്. സ്റ്റെഡുകൾ ഇട്ടും ചുണ്ടുകൾ മനോഹരമാക്കുന്നവരും നമ്മുക്കിടയിലുണ്ട്. എന്നാല്‍, അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു ചുണ്ട് പക്ഷേ, കാഴ്ചക്കാരെ ഭയപ്പെടുത്തുന്നതായിരുന്നു.
നേച്വർ ഈസ് അമേസിംഗ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവച്ചൊരു വീഡിയോയായിരുന്നു അത് ഫെബ്രുവരി ഒന്നാം തിയതി പങ്കുവച്ച വീഡിയോ ഇതിനകം 50 ലക്ഷം പേരാണ് കണ്ടത്. ഒപ്പം ആയിരക്കണക്കിന് ആളുകൾ വീഡിയോ റീട്വീറ്റ് ചെയ്യുകയും കുറിപ്പുകളെഴുതാനെത്തുകയും ചെയ്തു. 'നിങ്ങൾ എപ്പോഴെങ്കിലും മനുഷ്യന്‍റെ ചുണ്ടുകളുള്ള മത്സ്യത്തെ കണ്ടിട്ടുണ്ടോ എന്ന് ചോദ്യം വീഡിയോയില്‍ കാണാം. അതേസമയം ഇതേത് മത്സ്യമാണ് എന്ന് ചോദിച്ച് കൊണ്ടായിരുന്നു വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടത്.
വീഡിയോയില്‍ മനുഷ്യരുടെ ചുണ്ടുകളോട് സാമ്യമുള്ള ചുണ്ടുകളുടെയും പല്ലിന്‍റെയും സമീപസ്ഥ ദൃശ്യം കാണാം. വളരെ അടുത്ത നിന്ന് പകര്‍ത്തിയതിനാൽ ചുണ്ടുകൾക്ക് അസാധാരണമായ വലിപ്പം തോന്നും. എന്നാല്‍ ഭയപ്പെടുത്തുന്ന കാര്യം വായ്ക്കുള്ളിലെ പല്ലുകളും മനുഷ്യരുടേതിന് സമാനമാണ് എന്നതാണ്. കാഴ്ചയില്‍ തന്നെ മൂര്‍ച്ചയേറിയ പല്ലുകൾ. വീഡിയോ കണ്ട നിരവധി പേര്‍ ഇതൊരു മത്സ്യം തന്നെയാണോ എന്ന് സംശയം പ്രകടിപ്പിച്ചു. അതേസമയം അത് ടൈഗര്‍ മത്സ്യമാണെന്ന് തിരിച്ചറിഞ്ഞവരും കുറവല്ല.
കടലിന്‍റെ അടിത്തട്ടില്‍ ജീവിക്കുന്നവരാണ് ടൈഗര്‍ മത്സ്യങ്ങൾ. കടലിന് അടിത്തട്ടിലെ ചെറുജീവികളും പായലുകളെയും ഭക്ഷിക്കുന്നത് കാരണം അവയുടെ ചുണ്ടുകൾ മനുഷ്യരുടേതിന് സമാനമാണ്. അതേസമയം പല്ലുകളാകട്ടെ ചെറിയ ലോഹങ്ങളെ പോലും മുറിക്കാന്‍ പ്രപ്തവും. ഇത് കാരണം മത്സ്യ ബന്ധന തൊഴിലെടുക്കുന്നവരുടെ പേടി സ്വപ്നം കൂടിയാണ് ടൈഗര്‍ ഫിഷ്. കാരണം അവ വലയില്‍ കുടുങ്ങിയാല്‍ ആ വല പല കഷ്ണങ്ങളാക്കി മാറ്റുമെന്നത് മാത്രമല്ല. പിടികൂടിയ മത്സ്യങ്ങളുടെ രക്ഷപ്പെടലിനും വഴിയൊരുക്കുന്നു. ടൈഗർ ഫിഷ് തന്നെ 30 - 40 സ്പീഷിസുകളുണ്ട്.
Read more: 'പാതി ശമ്പളം എനിക്ക് വേണ്ടാ'; പോലീസ് സൂപ്രണ്ട് ഓഫീസിന് മുന്നിൽ ചായക്കട തുറന്ന് സസ്പെൻഷനിലായ എസ്ഐ
