'വരിവരിയായി നിരനിരയായ്'; വേനൽ കനക്കുമ്പോൾ നീലഗിരി വഴി കേരളത്തിലേക്ക് കടക്കുന്ന ആനക്കൂട്ടത്തിന്‍റെ വൈറൽ വീഡിയോ
ചെറിയ രണ്ട് കുന്നുകള്‍ക്കിടയിലൂടെ തെയില തോട്ടം മുറിച്ച് കടക്കുന്ന ചെറിയ കുട്ടികളടക്കമുള്ള ആനക്കൂട്ടത്തിന്‍റെ വീഡിയോ ഏറെ പേരുടെ ശ്രദ്ധനേടി.
അടുത്ത കാലത്തായി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകളില്‍ അധികവും മനുഷ്യമൃഗ സംഘര്‍ഷം നിറഞ്ഞവയാണ്. എന്നാല്‍ അതിന് വ്യത്യസ്തമായി കഴിഞ്ഞ ദിവസം സുപ്രീയ സാഹു ഐഎഎസ് പങ്കുവച്ച ഒരു വീഡിയോ കാഴ്ചക്കാരുടെ ഉള്ളു നിറയ്ക്കുന്നതായിരുന്നു. ചെറിയ രണ്ട് കുന്നുകള്‍ക്കിടയിലൂടെ തെയില തോട്ടം മുറിച്ച് കടക്കുന്ന ചെറിയ കുട്ടികളടക്കമുള്ള ആനക്കൂട്ടത്തിന്‍റെ വീഡിയോ ആയിരുന്നു അത്. എല്ലാവരും വളരെ അച്ചടക്കത്തോടെ ഒന്നിന് പുറകെ ഒന്നെന്ന രീതിയില്‍ വീഡിയോയുടെ ഒരു വശത്ത് നിന്ന് മറ്റൊരു വശത്തേക്ക് പതുക്കെ നടന്നു നീങ്ങുന്നതായിരുന്നു വീഡിയോ.
വീഡിയോ പങ്കുവച്ച് കൊണ്ട് സുപ്രിയാ സാഹൂ ഐഎഎസ് ഇങ്ങനെ എഴുതി.' "ആനകളുടെ മനോഹരമായ ഒരു കുടുംബം നീലഗിരിയിലെവിടെയോ അവരുടെ കൊച്ചുകുട്ടികളോടൊപ്പം സഞ്ചരിക്കുന്നു. പശ്ചിമഘട്ടത്തിന്‍റെ ഈ ഭാഗത്ത് വേനൽ കടുത്തതോടെ കർണാടകയിലെയും തമിഴ്നാട്ടിലെയും ഇലപൊഴിയും വനങ്ങളിൽ നിന്ന് കേരളത്തിലെ ഈർപ്പമുള്ള നിത്യഹരിത വനങ്ങളിലേക്ക് ആനകളുടെ വാർഷിക കുടിയേറ്റ സീസൺ ആരംഭിച്ചു. തമിഴ്നാട് വനംവകുപ്പ് ഡിഎഫ്ഒയുടെ വീഡിയോ.' കേരളത്തില്‍ വേനല്‍ക്കാലം തുടങ്ങുമ്പോള്‍ കര്‍ണ്ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ആനകളുടെ വാര്‍ഷിക കുടിയേറ്റം ആരംഭിക്കും. ഇരുസംസ്ഥാനങ്ങളിലേയും ഇല പൊഴിയുന്ന കാടുകളില്‍ നിന്ന് കേരളത്തിലെ ഈര്‍പ്പമുള്ള കാട്ടിലേക്കുള്ള യാത്രയാണ് അത്.
'കേക്കിൽ പൊതിഞ്ഞ തട്ടിപ്പ്'; പണം തട്ടാന്‍ പുത്തന്‍ ചൈനീസ് രീതി, കെണിയില്‍ വീണ് ബേക്കറി ഉടമകള്‍ !
'ഇയാള്‍ക്ക് തന്നെ...!'; 'ഹസ്ബൻഡ് ഓഫ് ദ ഇയർ' അവാർഡ് പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ
വീഡിയോ നിരവധി പേരെ ആകര്‍ഷിച്ചു. നിരവധി പേര്‍ ആനത്തരകളിലെ തെയിലത്തോട്ടങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. "ആനകളുടെ കുടിയേറ്റം അവിശ്വസനീയമാണ്, കാരണം അവ എല്ലാ ദിവസവും രാവും പകലും തുടർച്ചയായി നിരവധി മൈലുകളിലൂടെ നടക്കുന്നു, വർഷത്തിലെ ചില സമയങ്ങളില്‍, വനങ്ങളിലൂടെ, ഭക്ഷണവും വെള്ളവും കണ്ടെത്താൻ ശരിയായ സ്ഥലങ്ങളിലേക്ക് കുടിയേറാനുള്ള ആനകളുടെ സ്വതസിദ്ധമായ ബുദ്ധിയെ ഇത് കാണിക്കുന്നു." ഒരു കാഴ്ചക്കാരന്‍ എഴുതി. കാലാവസ്ഥാ വ്യതിയാനം ആനകളുടെ കുടിയേറ്റത്തെ സ്വാധീനിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് വനം വകുപ്പ് കണ്ടെത്തിയിരുന്നു. 2020 ൽ മൂലം താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഹിമാലയത്തിന്‍റെ മധ്യനിരകളിലേക്ക് ആനകള്‍ കുടിയേറാന്‍ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നായിരുന്നു കണ്ടെത്തല്‍.