കടിച്ചത് ഏറ്റവും മാരകമായ പാമ്പ്, 'ഞാന്‍ പെട്ടെന്ന്' യുവാവ്, ഇതുവരെ എടുത്തത് 88 കുത്തിവയ്പ്പുകള്‍; വീഡിയോ വൈറൽ

പാമ്പ് അതിന്‍റെ ജോലി ചെയ്തെന്നും അത് സ്വയം സംരക്ഷിക്കാനായി ഭീഷണിയായ കണ്ട തന്നെ കടിക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞപ്പോള്‍, 2025 ന്‍റെ തുടക്കത്തില്‍ തന്നെ കണ്ട ഏറ്റവും പോസറ്റീവായ വീഡിയോ എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. 

Viral Video man who is bitten by a poisonous snake and speaks without losing his courage


പ്രദേശത്തെ ഏറ്റവും വിഷമുള്ള പാമ്പിന്‍റെ കടിയേറ്റിട്ടും അതിന്‍റെ വീഡിയോ ചിത്രീകരിക്കുകയും പാമ്പിനോട് തനിക്ക് ഒരു ദേഷ്യവുമില്ലെന്നും ആരും അതിനോട് ദോഷ്യപ്പെടരുതെന്നു പറയുന്ന ഇന്‍ഫ്ലുവന്‍സറിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഫ്ലോറിഡയിലെ കാടുകളിലൂടെ സുഹൃത്തുക്കൾക്കൊപ്പം നടക്കുമ്പോഴാണ് ഡേവിഡ് ഹംപ്ലെറ്റിനെ (25) ഡയമണ്ട്ബാക്ക് റാറ്റിൽ എന്നറിയപ്പെടുന്ന വിഷ പാമ്പ് കടിച്ചത്. മാരകമായ വിഷമുള്ള പാമ്പ് കടിച്ചിട്ടും കടിച്ച പാടും പാമ്പിനെയും വീഡിയോ പിടിക്കുകയും താന്‍ പെട്ടെന്ന് പറയുകയും ചെയ്യുന്ന ഡേവിഡ് ഹംപ്ലെറ്റിന്‍റെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചു. 

പാമ്പ് കടിയേറ്റിട്ടും ഒട്ടും ആശങ്കയില്ലാതെ അതെ കുറിച്ച് വിവരിക്കുന്ന ഡേവിഡിനെ കണ്ട് സുഹൃത്തുക്കൾ അമ്പരപ്പോടെ നോക്കുന്നതും വീഡിയോയില്‍ കാണാം.  'ആദ്യം നമുക്ക് അതിന്‍റെ ചിത്രങ്ങൾ എടുക്കാം. ഞാൻ ഉദ്ദേശിച്ചത്, എന്തായാലും ഞങ്ങൾ ഇതിനകം തന്നെ ചതിക്കപ്പെട്ടിരിക്കുന്നു' വീഡിയോ എടുക്കുന്നതിനിടെ ഡേവിഡ് പറയുന്നു. ഫ്ലോറിഡയിൽ നിങ്ങൾക്ക് കടിയേൽക്കാന്‍ കഴിയുന്ന ഏറ്റവും മോശമായ പാമ്പാണ് ഡയമണ്ട്ബാക്ക് റാറ്റിൽ സ്നേക്ക് എന്നാണ് ഡേവിഡ് തന്നെ പാമ്പിനെ വിശേഷിപ്പിക്കുന്നത്. 

ഫ്ലാറ്റില്‍ 101 പേരുമായി യുവതിയുടെ സെക്സ് മാരത്തോണ്‍; പ്രോപ്പർട്ടി ഉടമകൾക്ക് കിട്ടിയത് എട്ടിന്‍റെ പണി

മദ്യലഹരിയിൽ കിടക്കാനായി കയറിയത് വൈദ്യുതി തൂണിലേക്ക്; പിന്നാലെ കമ്പിയിൽ കിടന്ന് ഉറക്കം; വീഡിയോ വൈറൽ

കോളിന്‍ റഗ് എന്ന യുഎസുകാരനായി എക്സ് ഉപയോക്താവാണ് ഡേവിഡിന്‍റെ വീഡിയോ പങ്കുവച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെ പങ്കുവച്ച വീഡിയോ ഇതിനകം ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം പേരാണ് കണ്ടത്. അയ്യായിരത്തിന് മുകളില്‍ ആളുകള്‍ വീഡിയോ റീ ഷെയർ ചെയ്തു. വീഡിയോയില്‍ ഡേവിഡ് തന്‍റെ പാന്‍റ് പൊക്കിവച്ച് പാമ്പ് കടിച്ച പാട് വീഡിയോയില്‍ കാണിക്കുന്നു. പാമ്പ് കടിച്ചതിന് പിന്നാലെ ക്ഷീണം തോന്നിയ ഡേവിഡിനെ മെഡിക്കൽ ഹെലികോപ്റ്ററിലാണ് യുഎഫ് ഹെൽത്ത് ഷാൻഡിലേക്ക് എത്തിച്ചത്. ആശുപത്രി കിടക്കയില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന ഡേവിഡ് തന്‍റെ അനുഭവത്തെ കുറിച്ച് വിവരിക്കുന്നു. തിരികെ കാറിൽ കയറിയപ്പോൾ തനിക്ക് അനാഫൈലക്‌റ്റിക് ഷോക്ക് സംഭവിക്കുമെന്ന് തോന്നി. എന്‍റെ കണങ്കാല്‍ പൊട്ടിത്തെറിക്കുമെന്ന് ഞാൻ കരുതി. ഞാൻ മരിക്കുമെന്ന് ഞാൻ ഭയപ്പെട്ടു. പക്ഷേ അങ്ങനെ സംഭവിക്കില്ല.' ആത്മവിശ്വാസത്തോടെ ആശുപത്രി കിടക്കയില്‍ കിടന്ന് ഡോവിഡ് പറയുന്നു. 

പാമ്പ് എന്താണോ ചെയ്യുന്നത് അത് തന്നെ ചെയ്തു. അതിന് ഞാനൊരു ഭീഷണിയായി തോന്നിയിരിക്കാം. അത് സ്വയം രക്ഷിക്കാന്‍ ശ്രമിച്ചു. എനിക്ക് പാമ്പിനോട് ദേഷ്യമില്ല. ആരും പാമ്പിനെ ഉപദ്രവിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അദ്ദേഹം ആശുപത്രിക്കിടക്കയില്‍ തീരെ വയ്യാതെ കിടക്കുമ്പോഴും പറയുന്നു. അതേസമയം ഡേവിഡിന്‍റെ കാലില്‍ ഇതിനകം 88 ആന്‍റിവനം കുത്തിവയ്ക്കുകൾ എടുത്തു. അദ്ദേഹം ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  2025 ന്‍റെ തുടക്കത്തില്‍ തന്നെയുള്ള ഏറ്റവും പോസറ്റീവായ വീഡിയോ എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. 

സ്കൂട്ടറിലെത്തി അപരിചിതരെ അടിച്ച് വീഴ്ത്തി യുവാവ്; പോലീസ് പിടിച്ചപ്പോള്‍ ട്വിസ്റ്റ്
 

Latest Videos
Follow Us:
Download App:
  • android
  • ios