പൂസായാൽ പിന്നെന്ത് പോലീസ്? വാഹനത്തിന്‍റെ ഗ്ലാസ് തകർത്ത് അതിലൂടെ തലയിട്ട് അസഭ്യം വിളിച്ച് യുവാവ്; വീഡിയോ വൈറൽ
സുബോധത്തിന്‍റെ ഒരു കണിക പോലുമില്ല. പോലീസ് വാഹനത്തിന്‍റെ പിന്നിലെ ഗ്ലാസ് കൈകൊണ്ട് തകര്‍ത്ത് അതിലൂടെ തല വെളിയിലിട്ട് വീര്യകാട്ടി. പക്ഷേ, പിന്നാലെ നടന്നത് കൂടി കാണണം.
പുതുവത്സരാഘോഷങ്ങളില്‍ തളർന്ന് പോയവരുടെ വീഡിയോകളാണ് സമൂഹ മാധ്യമങ്ങള്‍ നിറയെ. ലഹരി ഉപയോഗിച്ച് സുബോധം പോയവര്‍ കാട്ടിക്കൂട്ടിയ 'വീരപരാക്രമങ്ങൾ' ആണ് അവ. പലതും സാധാരണക്കാരുടെയും പോലീസിന്‍റെയും നേരെ. അതില്‍ ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. ലഹരി ഉപയോഗിച്ച് സുബോധം നഷ്ടമായ ഒരു യുവാവ് പോലീസ് ജീപ്പിന്‍റെ പിന്നിലെ ഗ്ലാസ് തല്ലിത്തകര്‍ത്ത് അതിലൂടെ രക്ഷപ്പെടാനുള്ള ശ്രമമാണ് വീഡിയോയില്‍. അതോടൊപ്പം ഇയാൾ പോലീസുകാര്‍ക്ക് നേരെ അസഭ്യം വിളിച്ച് പറയുന്നതും വീഡിയോയില്‍ കേൾക്കാം. ഇതിനിടെ ഇയാള്‍ പോലീസുകാരനെ ഇയാൾ തല്ലാന്‍ ശ്രമിക്കുന്നതും കാണാം.
തെരുവില്‍ നിന്നവര്‍ ഇയാളുടെ വീരപരാക്രമങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. പിന്നാലെ വീഡിയോ വൈറലായി. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ പോലീസ് പങ്കുവച്ച സംഭവത്തിന്‍റെ മുമ്പും പിമ്പുമുള്ള വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. വീഡിയോ ആരംഭിക്കുന്നത് ഘരത് സ്വദേശിയായ വിവേക് ബിഷ്ത് എന്നയാൾ പോലീസ് വാഹനത്തിന്‍റെ പിന്നിലെ ഗ്ലാസ് തകര്‍ത്ത് അതിലൂടെ ശരീരം പുറത്തേക്കിട്ട് പോലീസിനെയും നാട്ടുകാരെയും അസഭ്യം വിളിക്കുന്നതോടെയാണ്. ഇയാള്‍ ഇതിനിടെ തനിക്ക് അടുത്തേക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥനെ തല്ലാന്‍ ശ്രമിക്കുന്നതും കാണാം.
ആത്മഹത്യ ചെയ്ത ബേക്കറിയുടമയെ ഭീഷണിപ്പെടുത്തുന്ന ഭാര്യയുടെ വീഡിയോ പുറത്ത്; നീതി ആവശ്യപ്പെട്ട് കുടുംബം
'അല്പ നിമിഷങ്ങള്‍ക്ക് ശേഷം' എന്ന എഴുത്തിന് പിന്നാലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ജയില്‍ സെല്ലില്‍ നിന്നും വിവേക് ബിഷ്തിനെ പുറത്തേക്ക് കൊണ്ട് വരുന്നത് കാണാം. പിന്നാലെ കാമറയ്ക്ക് മുന്നില്‍ കൈ കൂപ്പി നിന്ന് ഇയാൾ തന്‍റെ തെറ്റുകൾ ഏറ്റ് പറയുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെ നിരവധി വകുപ്പുകൾ ചേർത്ത് ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തമാശ കുറിപ്പുകളുമായി എത്തിയത്.
'അടുത്ത കുടിക്ക് മുമ്പ് ജീവിതകാലം മുഴുവനും പശ്ചാത്തപിക്കാനുള്ള വക അയാളിൽ നിന്ന് ഉറപ്പാക്കുന്നതിന് പോലീസ് പ്രത്യേക പരിഗണന നല്‍കണം എന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടത്. മദ്യപാനികൾക്ക് എന്തും ചെയ്യാന്‍ കഴിയും പക്ഷേ. ഇത് കുറച്ച് കൂടുതലാണ് എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. എന്തായാലും കൂടുതല്‍ അനിഷ്ട സംഭവങ്ങളില്ലാതെ പ്രശ്നം കൈകാര്യം ചെയ്തതിൽ പോലീസ് അഭിനന്ദനം അര്‍ഹിക്കുന്നു എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.