മദ്യലഹരിയിൽ കിടക്കാനായി കയറിയത് വൈദ്യുതി തൂണിലേക്ക്; പിന്നാലെ കമ്പിയിൽ കിടന്ന് ഉറക്കം; വീഡിയോ വൈറൽ
മദ്യം തലയ്ക്ക് പിടിച്ചാല്‍ പിന്നെന്ത് വൈദ്യുതി തൂണ്. ആന്ധ്രാപ്രദേശില്‍ ഒരു മദ്യപാനി കിടന്ന് ഉറങ്ങിയത് വൈദ്യുതി കമ്പിക്ക് മുകളില്‍
മദ്യം പല മനുഷ്യരുടെയും സകല നിയന്ത്രണങ്ങളെയും ഇല്ലാതാക്കുന്നു. മദ്യപാനികൾ കാട്ടിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് തമാശകളാണ്. എന്നാല്‍, ചിലപ്പോള്‍ അത് ഏറെ അപകടങ്ങളും വരുത്തി വയ്ക്കുന്നു. മദ്യപിച്ച് ഉന്മാദാവസ്ഥയിലായ ഒരു യുവാവ് ചെയ്തത് പട്ടാപകല്‍ ഇലക്ട്രി സിറ്റി തൂണിന് മുകളില്‍ കയറി ഇലക്ട്രിക്ക് കമ്പികൾക്ക് മുകളില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. കണ്ട് നിന്നവർ ഭയന്ന് നിലവിളിച്ചെങ്കിലും അദ്ദേഹത്തിന് അതെല്ലാം സ്വന്തം വീരകൃത്യങ്ങളായി അനുവഭപ്പെട്ട് കാണണം. ആന്ധ്രാപ്രദേശിലെ മന്യം ജില്ലയിലെ എം.സിംഗിപുരം എന്ന ഗ്രാമത്തിലാണ് ഈ സംഭവം. ഇതിന്‍റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തു.
തെലുങ്കു സ്ക്രൈബ് എന്ന എക്സ് ഹാന്‍റില്‍ നിന്നണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വൈദ്യുതി തൂണിലൂടെ കടന്ന് പോകുന്ന വൈദ്യുതി ലൈനിന് മുകളില്‍ ഒരാള്‍ കിടക്കുന്ന ദൃശ്യത്തില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ തെരുവില്‍ നിരവധി ആളുകൾ കൂട്ടം കൂടി നില്‍ക്കുന്നതും തെലുങ്കില്‍ എന്തോക്കെയോ വിളിച്ച് പറയുന്നതും കേള്‍ക്കാം. 'മന്യം ജില്ലയിലെ പാലക്കൊണ്ട മണ്ഡലത്തിലെ എം.സിങ്കിപുരത്ത് ഒരു മദ്യപാനി ഗ്രാമീണരെ ശല്യപ്പെടുത്തി. മദ്യലഹരിയിലായിരുന്ന ഇയാൾ വൈദ്യുതി തൂണിൽ കയറുന്നത് കണ്ട പലരും ഉടൻ ട്രാൻസ്ഫോർമർ ഓഫ് ചെയ്തു. അയാൾ വൈദ്യുത തൂണിൽ കയറി കമ്പിയിൽ കിടന്നു. കുറച്ചു നേരം അവിടെ ചില അക്രോബാറ്റിക്സുകൾ പ്രാക്റ്റീസ് ചെയ്തു. പിന്നീട് എല്ലാവരും അവനെ നിർബന്ധിച്ച് താഴെയിറക്കി.' വീഡിയോ പങ്കുവച്ച് കൊണ്ട് തെലുങ്കു സ്ക്രൈബ്സ് കുറിച്ചു. മണിക്കൂറുകള്‍ക്കുള്ളിൽ വീഡിയോ രണ്ട് ലക്ഷത്തിലേറെ പേരാണ് കണ്ടത്. നിരവധി പേര്‍ മദ്യപാനത്തെ കുറിച്ചും മദ്യപാനികൾ ഉണ്ടാക്കുന്ന പൊതു ശല്യത്തെ കുറിച്ചും എഴുതി.
സ്കൂട്ടറിലെത്തി അപരിചിതരെ അടിച്ച് വീഴ്ത്തി യുവാവ്; പോലീസ് പിടിച്ചപ്പോള്‍ ട്വിസ്റ്റ്
ബാലയ്യയുടെ ആരാധകനാണെന്നാണ് തോന്നുന്നത് എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ചിലര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ കുറ്റപ്പെടുത്താന്‍ സന്ദർഭം ഉപയോഗിച്ചു. മുങ്ങി മരിക്കുന്ന സര്‍ക്കാരിൽ വായുവില്‍ പൊങ്ങിക്കിടക്കുന്നത് നല്ല മരുന്നാണ് എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ജഗന്‍ ഞങ്ങള്‍ക്ക് മദ്യം മാത്രം മതി. വിദ്യാഭ്യാസം ആവശ്യമില്ലെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ സാമൂഹിക അവസ്ഥയെ പരിഹസിക്കാനായി എഴുതിയത്. യുവാവ് വൈദ്യുതി തൂണിൽ കയറുന്നത് കണ്ട് നാട്ടുകാര്‍ വൈദ്യുതി വിച്ഛേദിച്ചെന്ന് കുറിപ്പില്‍ പറയുന്നുണ്ടെങ്കിലും നിരവധി പേര്‍ വൈദ്യുതി ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നുവെന്ന് കുറിച്ചു. നാട്ടുകാരുടെ പ്രവര്‍ത്തി യുവാവിന്‍റെ ജീവന്‍ രക്ഷിച്ചെങ്കിലും ഇയാള്‍ക്കെതിരെ കേസെടുത്തെന്ന് പോലീസ് അറിയിച്ചു.