'ഓഡ്രാ കാട്ടിലേക്ക്...'; റെയിൽവേ ട്രാക്കിലേക്ക് ഇരതേടിയെത്തിയ സിംഹത്തെ ഓടിച്ച് ഫോറസ്റ്റ് ഗാര്‍ഡ്; വീഡിയോ വൈറൽ

റെയില്‍വേ ട്രാക്കിലേക്ക് നടന്ന് കയറിയ സിംഹത്തെ വെറുമൊരു കമ്പ് ഉപയോഗിച്ച് ഓടിക്കുന്ന ഫോറസ്റ്റ് ഗാര്‍ഡിന്‍റെ വീഡിയോ കണ്ട് അന്തം വിട്ട് സോഷ്യല്‍ മീഡിയ . 

Viral video Forest guard who chases away the lion that has walk in the Railway Track without fear


1965 -ലാണ് ഇന്ത്യയില്‍ സിംഹങ്ങളുടെ സംരക്ഷണത്തിനായി ഒരു ദേശീയ പാര്‍ക്ക് ആരംഭിക്കുന്നത്, അങ്ങ് ഗുജറാത്തിലെ ഗീര്‍ വനത്തില്‍. എന്നാല്‍ 1,410 കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ച് കിടക്കുന്ന ഈ ദേശീയ പാര്‍ക്കില്‍ ഇന്ന് ഉള്‍ക്കാള്ളാന്‍ കഴിയുന്നതിനേക്കാള്‍ സിംഹങ്ങളുണ്ട്. വനത്തില്‍ നിന്നും സിംഹങ്ങള്‍ ഗ്രാമങ്ങളിലേക്കും സമീപ നഗരങ്ങളിലേക്കും പലപ്പോഴായി ഇരതേടിയെത്തുന്നു. ഇവയുടെ ആക്രമണത്തില്‍ വര്‍ഷം ഏതാണ്ട് 3000 -ത്തോളം പശുക്കളാണ് കൊല്ലപ്പെടുന്നതെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. ഇതിനിടെയാണ് കഴിഞ്ഞ ആറാം തിയതി ചിത്രീകരിച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 

റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്ന സിംഹത്തെ വെറും ഒരു വടി ഉപയോഗിച്ച് തുരത്താന്‍ ശ്രമിക്കുന്ന ഫോറസ്റ്റ് ഗാര്‍ഡിനെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അദ്ദേഹം കടന്ന് പോകാന്‍ പറയുമ്പോള്‍ അനുസരണയുള്ള ഒരു മൃഗത്തെ പോലെ സിംഹം തല താഴ്ത്തി റെയില്‍വേ ട്രാക്ക് കടന്ന് അപ്പുറത്തേക്ക് പോകുന്നു. ഈ സമയം ഫോറസ്റ്റ് ഗാര്‍ഡ് അതിനെ പിന്തുടരുന്നതും വീഡിയോയില്‍ കാണാം. ഇരുവരും തമ്മില്‍ ഏതാനും മീറ്ററിന്‍റെ വ്യത്യാസം മാത്രമേയുള്ളൂ എന്നത് കാഴ്ചക്കാരനെ അത്ഭുതപ്പെടുത്തും. ഫോറസ്റ്റ് ഗാർഡിനെ കടന്ന് പോകും മുമ്പ് സിംഹം ഒന്ന് നോക്കുന്നുണ്ടെങ്കിലും അവന്‍ ശാന്തനായിരുന്നു. 

'റഷ്യക്കാരിയായ ഭാര്യയുമായി നാട്ടില്‍ നടക്കാന്‍ വയ്യെന്ന്' ഇന്ത്യന്‍ യുവാവ്, വീഡിയോ വൈറൽ

25 വയസിന് താഴെയുള്ള വിദ്യാർത്ഥിനികൾക്ക് ഒരു കുഞ്ഞ് ജനിച്ചാൽ 81,000 രൂപ വാഗ്ദാനം; എന്നിട്ടും ഉയരാതെ ജനനനിരക്ക്

ലില്യ റെയിൽവേ സ്റ്റേഷനിലെ എൽസി -31-ാം നമ്പർ ഗേറ്റിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്ന് റെയിൽവേ പബ്ലിക് റിലേഷന്‍സ് ഓഫീസർ ശംഭുജി പറഞ്ഞു. വനംവകുപ്പ് ഗാർഡിന്‍റെ ധൈര്യത്തെയും ജാഗ്രതയെയും സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു. സിംഹം ഇന്ന് അവധിയിലാണെന്ന് തോന്നുന്നുവെന്നായിരുന്നു ഒരു രസികന്‍റെ കുറിപ്പ്. 'ഞങ്ങളുടെ (ഗുജറാത്തി) സിംഹം ഒരു കാളയേക്കാൾ ഒട്ടും കുറവല്ലെന്ന് അവർക്ക് നന്നായി അറിയാം ' മറ്റൊരാൾ സംസ്ഥാനത്തിന്‍റെ സിംഹ പ്രൌഢിയില്‍ ഊറ്റം കൊണ്ടു. അതേസമയം കഴിഞ്ഞ വര്‍ഷം ഗീര്‍ വനത്തില്‍ നിന്നും പുറത്ത് വന്ന ഒരു വീഡിയോയില്‍ നഗരത്തിലെ പെട്രോള്‍ പമ്പിന് സമീപത്ത് കൂടി കടന്ന് പോകുന്ന ഏതാണ്ട് പതിനഞ്ചോളം പേരടങ്ങുന്ന ഒരു വലിയ സംഘം സിംഹങ്ങുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ഭയം ഉയര്‍ത്തിയിരുന്നു. സിംഹം സന്യാസിയായോ അതോ മടിയനാണോ? അതോ അവന്‍ തന്‍റെ സ്വഭാവം മറന്നോ? ഒരു ചെറിയ പ്രദേശത്തെ ജനസംഖ്യയില്‍ സ്ഫോടനാത്മകമായ വളര്‍ച്ച പ്രാപിച്ച സിംഹങ്ങൾക്ക് അവയുടെ സ്വഭാവവും നഷ്ടപ്പെട്ടെന്ന് ഒരു കാഴ്ചക്കാരന്‍ കുറിച്ചു. 

ചൂട് വെള്ളത്തിൽ കുളിച്ച്, മഞ്ഞണിഞ്ഞ മാമലകൾ കണ്ട്, 4,466 കിമീ. ദൂരം ഒരു ട്രെയിന്‍ യാത്ര; വൈറൽ വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios