സ്ത്രീകളുടെ ഹാൻബാഗ് അല്ല ഈ 'ക്യാൻവാസ് ബാഗുകൾ', അതുക്കും മേലെ, കാലിഫോർണിയ കാട്ടുതീ അണയ്ക്കുന്നതിലെ താരം, വീഡിയോ
കാലിഫോര്‍ണിയയില്‍ ആളിപ്പടരുന്ന തീ അണയ്ക്കുന്നതില്‍ അഗ്നിശമനസേനാംഗങ്ങളുടെ പ്രധാനപ്പെട്ട ഉപകരണം ഒരു ക്യാൻവാസ് ബാഗ് ആണ്.
കാലിഫോർണിയയിലെ കാട്ടുതീ വ്യാപനത്തില്‍ കുറവില്ലെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനകം ആറ് പേര്‍ കാട്ടുതീയില്‍ മരിച്ചു. നൂറു കണക്കിന് വീടുകൾ കത്തിയമര്‍ന്നു രണ്ട് ലക്ഷത്തിലേറെ താമസക്കാരെ പ്രദേശത്ത് നിന്നും മറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു. ലോസ് ഏഞ്ചൽസിലെ ഏറ്റവും വിനാശകരമായ തീപിടുത്തമായി പാലിസേഡ്സ് തീപിടുത്തം മാറിക്കഴിഞ്ഞു. പക്ഷേ, അണയാന്‍ മാത്രം കൂട്ടാക്കാതെ കാട്ടുതീ ഇപ്പോഴും ആളിപ്പടരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സന്നദ്ധ സേവകരടക്കം നൂറുകണക്കിന് അഗ്നിശമന പോരാളികളാണ് കാട്ടുതീയ്ക്കെതിരെ പോരാടുന്നത്.
ഇതിനിടെ ലോസ് ഏഞ്ചൽസ് ഫയർ ഡിപ്പാർട്ട്മെന്‍റ് (എൽഎഎഫ്ഡി) ഉദ്യോഗസ്ഥർ തീജ്വാലകൾ കെടുത്താനായി ഉപോയഗിക്കുന്ന ഒരു ഹാന്‍ഡ് ബാഗിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വെറും ഒരു ഹാന്‍ഡ് ബാഗ് ഉപയോഗിച്ചാണോ ഇത്രയും വലിയ കാട്ടുതീ കെടുത്താന്‍ പോകുന്നതെന്ന് നിരവധിപേരാണ് സമൂഹ മാധ്യമത്തില്‍ സംശയം ഉന്നയിച്ചത്. ഒപ്പം ലോസ് ഏഞ്ചൽസ് ഫയർ ഡിപ്പാർട്ട്മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളില്ഒ പോലും പലരും സംശയം പ്രകടിപ്പിച്ചു.
'റഷ്യക്കാരിയായ ഭാര്യയുമായി നാട്ടില്‍ നടക്കാന്‍ വയ്യെന്ന്' ഇന്ത്യന്‍ യുവാവ്, വീഡിയോ വൈറൽ
ഒരു കൂട്ടം അഗ്നിശമന സേനാ ഉദ്യോഗസ്ഥർ വാഹനങ്ങളിൽ നിന്ന് വെള്ളം നിറച്ച് ആളിപ്പടരുന്ന തീ അണയ്ക്കാൻ ഓടുന്നത് വീഡിയോയിൽ കാണാം. പ്രദേശത്ത് നിരവധി ഫയർ എഞ്ചിനുകൾ അണിനിരന്നിരിക്കുന്നു. മറ്റൊരു സംഘം തീപിടിച്ച കെട്ടിടങ്ങൾ അണയ്ക്കാൻ വലിയ പൈപ്പ് വലിക്കുന്നു. ചിലര്‍ വെള്ളം നിറച്ച ബാഗുകളുമായി ഓടുന്നു. ഈ ബാഗുകളെ കുറിച്ചാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ പരിഹാസ കുറിപ്പുകളുമായെത്തിയത്. സ്ത്രീകളുടെ ഹാന്‍ബാഗ് ഉപയോഗിച്ചാണോ തീ അണയ്ക്കുന്നത് എന്നായിരുന്നു ചിലരുടെ കുറിപ്പുകള്‍.
അതേസമയം വീഡിയോയിൽ കാണുന്ന 'ഹാൻഡ്ബാഗുകൾ' സ്ത്രീകളുടെ ബാഗുകളല്ലെന്നും അവ തീപിടിത്ത സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ലോസ് ഏഞ്ചൽസ് ഫയർ ഡിപ്പാർട്ട്മെന്‍റ് സ്വന്തം നിലയിൽ നിര്‍മ്മിച്ച പ്രത്യേക ഉപകരണങ്ങളുള്ള ബാഗാണെന്ന് ചിലര്‍ കുറിച്ചു. ഈ ബാഗുകൾ യഥാർത്ഥത്തിൽ 'ക്യാൻവാസ് ബാഗുകൾ' ആണെന്ന് എൽഎഎഫ്ഡി ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കി. 'മുഴുവൻ ഹോസും പുറത്തെടുക്കുന്നതിനേക്കാൾ വേഗത്തിൽ വെള്ളം നിറയ്ക്കാനും തീ അണയ്ക്കാനും ഇവ കൊണ്ട് കഴിയും. ഫയർ ഹോസുകളും ഹൈഡ്രന്‍റുകളും ഘടിപ്പിക്കാൻ സമയമെടുക്കും. ഈ സമയം തീ കൂടുതല്‍ ആളിപ്പടരും. അതിനാല്‍ പെട്ടെന്ന് തന്നെ തീ അണയ്ക്കേണ്ടതുണ്ട്. സമയമാണ് എല്ലാം.' അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.